തിരുവനന്തപുരം: ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് എം ഇടത് മുന്നണിയുടെ ഔദ്യോഗിക ഘടക കക്ഷിയായി. തിരുവനന്തപുരത്ത് ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് ജോസ് കെ മാണിയെ ഔദ്യോഗിക ഘടക കക്ഷിയാക്കാനുള്ള ധാരണയായത്.
എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനാണ്, ജോസ് കെ മാണിയെ മുന്നണിയിലെടുക്കാമെന്ന നിര്‍ദേശം അവതരിപ്പിച്ചത്. ഇത് സിപിഐ ഉള്‍പ്പടെ എല്ലാ ഘടകകക്ഷികളും അംഗീകരിച്ചു. എല്ലാ ഘടക കക്ഷികളുടെയും അംഗീകാരത്തോടെ, കേരളാ കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ ഘടകകക്ഷിയായി.
Also Read: ആശുപത്രികളിലെ അനാസ്ഥ; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല
പാലായിലെ സീറ്റിന്റെ കാര്യത്തില്‍ എന്തെങ്കിലും ധാരണയുണ്ടെങ്കില്‍ അത് വ്യക്തമാക്കണമെന്ന് എന്‍സിപി യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ അക്കാര്യങ്ങളെല്ലാം പിന്നീട് ചര്‍ച്ച ചെയ്യാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. നിലവില്‍ ജോസ് കെ മാണി പക്ഷം എല്‍ഡിഎഫിലേക്ക് വരുന്നത് മുന്നണിക്ക് ഗുണം ചെയ്യും. യുഡിഎഫ് ദുര്‍ബലമാകുകയും ചെയ്യും. അതിനാല്‍ അക്കാര്യമാണ് പ്രധാനമെന്നും മുഖ്യമന്ത്രി നിലപാടെടുത്തു.







































