മുംബൈ: ബാങ്ക് വായ്പകളുടെ പലിശഭാരം തൽക്കാലം കുറയില്ലെന് വ്യക്തമാക്കി, തുടർച്ചയായി ഒമ്പതാം യോഗത്തിലും അടിസ്ഥാന പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 6.50 ശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് (ഫിക്സഡ് റിപ്പോ) 3.35 ശതമാനത്തിലും തുടരും.
അതായത്, ഭവന, വാഹന, വ്യക്തിഗത, കാർഷികം തുടങ്ങിയ വായ്പകളുടെ പ്രതിമാസം തിരിച്ചടവ് ബാധ്യത തൽക്കാലം കുറയില്ല. സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി റേറ്റ്- 6.25 ശതമാനം, മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റി റേറ്റ് 6.57 ശതമാനം, കരുതൽ ധന അനുപാതം- 4.50 ശതമാനം എന്നിവയും മാറ്റമില്ലാതെ നിലനിർത്തി.
2023 ഫെബ്രുവരിയിലാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ പണനയ നിർണായ സമിതി (എംപിസി) ഒടുവിലായി പലിശനിരക്ക് പരിഷ്കരിച്ചത്. രണ്ടിനെതിരെ നാല് വോട്ടുകൾക്കാണ് ഇക്കുറിയും മുഖ്യ പലിശനിരക്കുകൾ നിലനിർത്താൻ തീരുമാനിച്ചതെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.
Most Read| 2000 കിലോഗ്രാം ഭാരം, ഒറ്റയടിക്ക് 30 കോടി മുട്ട; വിഴിഞ്ഞത്ത് അപൂർവ കാഴ്ചയായി സൂര്യമൽസ്യം