ന്യൂഡെൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതിയിൽ മാറ്റം. വോട്ടെടുപ്പ് ഒക്‌ടോബർ അഞ്ചിലേക്ക് മാറ്റി. ഒക്‌ടോബർ ഒന്നിന് നടത്താനായിരുന്നു നേരത്തെ നിശ്‌ചയിച്ചിരുന്നത്. എന്നാൽ, ബിഷ്‌ണോയ് വിഭാഗത്തിന്റെ പരമ്പരാഗത ആഘോഷം കണക്കിലെടുത്താണ് തീയതി മാറ്റിയത്. വോട്ടെണ്ണൽ ഒക്‌ടോബർ എട്ടിന് നടക്കും.
ജമ്മു കശ്‌മീരിലും വോട്ടെണ്ണൽ എട്ടിനാണ്. രണ്ടു സംസ്‌ഥാനങ്ങളിലും വോട്ടെണ്ണൽ ഒക്‌ടോബർ നാലിനാണ് നടത്താനിരുന്നത്. ഒറ്റഘട്ടമായാണ് ഹരിയാനയിൽ വോട്ടെടുപ്പ്. ജമ്മു കശ്‌മീരിൽ മൂന്നുഘട്ടമായാണ് വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് സെപ്‌തംബർ 18നും രണ്ടാംഘട്ടം 25നും അവസാന ഘട്ടം ഒക്‌ടോബർ ഒന്നിനുമാണ്. ഹരിയാന സർക്കാരിന്റെ കാലാവധി നവംബർ മൂന്നിന് അവസാനിക്കുകയാണ്.
സെപ്‌തംബർ 30നകം ജമ്മു കശ്‌മീരിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. 2014ന് ശേഷം ജമ്മു കശ്‌മീരിൽ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. അതേസമയം, മഹാരാഷ്‌ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്ന് കരുതിയെങ്കിലും പ്രഖ്യാപിച്ചിട്ടില്ല.
Most Read| എൽഡിഎഫ് കൺവീനർ സ്‌ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കി