ആംബുലന്‍സുകൾക്കിനി ഏകീകൃത നിരക്കുകള്‍: പുതിയ യൂണിഫോമും

രാജ്യത്ത് ആദ്യമായി ഏകീകൃത ആംബുലന്‍സ് നിരക്കുകള്‍ നടപ്പിലാക്കുന്ന സംസ്‌ഥാനമായി കേരളം മാറുകയാണെന്നും ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് 20 ശതമാനം നിരക്ക് കുറവ് നല്‍കാമെന്ന് ആംബുലന്‍സ് ഉടമകള്‍ അറിയിച്ചിട്ടുണ്ടെന്നും ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍.

By Desk Reporter, Malabar News
Unified Rates and New Uniforms for kerala Ambulances
Image source: FB/Kaniv108 | Cropped by MN
Ajwa Travels

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആംബുലന്‍സ് ഉടമകളുമായും തൊഴിലാളി പ്രതിനിധികളുമായുള്ള ചര്‍ച്ചക്ക്‌ ശേഷമാണ് തീരുമാനം. അപകടം നടന്ന സ്‌ഥലത്തുനിന്ന് തൊട്ടടുത്ത ആശുപത്രി വരെ രോഗിയെ എത്തിക്കുന്നതിന് പണം വാങ്ങില്ലെന്ന് യോഗത്തില്‍ ആംബുലന്‍സുടമകള്‍ സർക്കാരിനെ അറിയിച്ചു.

10 കിലോമീറ്ററിനാണ് മിനിമം നിരക്ക് നിലവില്‍ വരിക. ആദ്യ ഒരു മണിക്കൂറിന് വെയിറ്റിംഗ് ചാർജ്‌ ഉണ്ടായിരിക്കുന്നതല്ല. ഐസിയു & വെന്റിലേറ്റര്‍ സൗകര്യമുള്ള ഡി വിഭാഗത്തില്‍പ്പെട്ട ആംബുലന്‍സുകള്‍ക്ക് മിനിമം നിരക്ക് 2,500 രൂപയാണ് പുതുക്കിയ നിരക്ക്. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 50 രൂപയും ഒരു മണിക്കൂറിന് വെയിറ്റിങ് ചാര്‍ജ് 350 രൂപയുമായിരിക്കും.

ടെക്‌നീഷ്യന്‍, ഡോക്‌ടർ എന്നിവരുടെ സേവനം ആംബുലന്‍സില്‍ ലഭിക്കും. ട്രാവലര്‍ ആംബുലന്‍സുകള്‍ എസി, ഓക്‌സിജന്‍ സൗകര്യമുള്ള സി വിഭാഗത്തില്‍പ്പെട്ട ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ് 1,500 രൂപയും വെയിറ്റിങ് ചാര്‍ജ് മണിക്കൂറിന് 200 രൂപയും കിലോമീറ്റര്‍ നിരക്ക് 40 രൂപയുമായിരിക്കും. ബി വിഭാഗത്തിലുള്ള നോണ്‍ എസി ട്രാവലര്‍ ആംബുലന്‍സുകള്‍ക്ക് മിനിമം നിരക്ക് 1,000 രൂപയും വെയിറ്റിങ് ചാര്‍ജ് മണിക്കൂറിന് 200 രൂപയും കിലോമീറ്റര്‍ നിരക്ക് 30 രൂപയുമായിരിക്കും.

ഓമ്‌നി, ഈക്കോ, ബോലേറോ തുടങ്ങിയ ആര്‍ടിഒ അംഗീകരിച്ച എസിയുള്ള എ വിഭാഗത്തിലുള്ള ആംബുലന്‍സുകള്‍ക്ക് മിനിമം നിരക്ക് 800 രൂപയും വെയ്റ്റിങ് ചാര്‍ജ് 200 രൂപയും കിലോമീറ്റര്‍ നിരക്ക് 25 രൂപയുമായിരിക്കും. ഇതേ വിഭാഗത്തിലെ നോണ്‍ എസി വാഹനങ്ങള്‍ക്ക് മിനിമം ചാര്‍ജ് 600 രൂപയും വെയ്റ്റിങ് ചാര്‍ജ് മണിക്കൂറിന് 150 രൂപയും കിലോമീറ്റര്‍ നിരക്ക് 20 രൂപയുമായിരിക്കും.

കാന്‍സര്‍ രോഗികള്‍, 12 വയസില്‍ താഴെയുള്ള രോഗാവസ്‌ഥയിലുള്ള കുട്ടികള്‍ എന്നിവര്‍ക്ക് കിലോമീറ്ററിന് 2 രൂപ വീതം കുറവും നല്‍കാന്‍ തയാറായിട്ടുണ്ട്. അപകടം നടന്ന സ്‌ഥലത്തുനിന്ന് തൊട്ടടുത്ത ആശുപത്രി വരെ രോഗിയെ എത്തിക്കുന്നതിന് പണം വാങ്ങില്ല എന്ന് യോഗത്തില്‍ ആംബുലന്‍സുടമകള്‍ ഗവണ്‍മെന്റിനെ അറിയിച്ചു. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനവും ഐഡി കാര്‍ഡും മോട്ടോര്‍ വാഹന വകുപ്പ് നല്‍കും. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് നേവി ബ്‌ളൂഷര്‍ട്ടും കറുത്ത പാന്റുമായിരിക്കും യൂണിഫോം.

ആംബുലന്‍സ് താരിഫുകള്‍ രോഗിയോടൊപ്പമുള്ളവര്‍ക്ക് കാണാന്‍ കഴിയുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കും. ആംബുലന്‍സ് പരിഹാരത്തിന് നിലവിലുള്ള 9188 961 100 എന്ന നമ്പറിനൊപ്പം പ്രത്യേക വാട്‌സാപ്പ് നമ്പരുകളും നിലവില്‍ വരുമെന്നും ആംബുലന്‍സുകളില്‍ ലോഗ് ബുക്കുകള്‍ സൂക്ഷിക്കുന്നത് കര്‍ശനമാക്കുന്നതിലൂടെ പരമാവധി ദുരുപയോഗം തടയാൻ ശ്രമിക്കുമെന്നും മന്ത്രി കെബി ഗണേഷ്‌കുമാര്‍ പറഞ്ഞു.

MALAPPURAM | മലപ്പുറത്തെ നിപ ഭീതി അകലുന്നു; ആറുപേരുടെ ഫലം കൂടി നെഗറ്റീവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE