മഹാനവമി; സംസ്‌ഥാനത്ത്‌ നാളെ പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ

ബാങ്കുകൾക്കും അവധി ബാധകമായിരിക്കും. വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

By Senior Reporter, Malabar News
Public Holiday in kerala
Rep. Image
Ajwa Travels

തിരുവനന്തപുരം: മഹാനവമി പ്രമാണിച്ച് നാളെ സർക്കാർ ഓഫീസുകൾക്ക് പൊതു അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്‌ട്രമെന്റ്‌ ആക്‌ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ബാങ്കുകൾക്കും അവധി ബാധകമായിരിക്കും. വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

സംസ്‌ഥാനത്ത്‌ നാളെ നടത്താനിരുന്ന പരീക്ഷകൾ, അഭിമുഖങ്ങൾ, കായികക്ഷമതാ പരീക്ഷകൾ, സർവീസ് വെരിഫിക്കേഷൻ, പ്രമാണ പരിശോധന എന്നിവ മാറ്റിവെച്ചതായി പിഎസ്‌സി അറിയിച്ചു. ഇവയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പിഎസ്‌സി വക്‌താവ്‌ അറിയിച്ചു. അതേസമയം, നിയമസഭക്ക് നാളെ അവധി ബാധകമല്ല. നിയമസഭാ സമ്മേളനം നാളെയും ചേരുമെന്ന് ഔദ്യോഗിക അറിയിപ്പുണ്ട്.

നാളെ പൊതു അവധി പ്രഖ്യാപിച്ചതിനാൽ നോർക്ക സർട്ടിഫിക്കറ്റ് ഒതന്റിക്കേഷൻ സെന്ററുകളിൽ (തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്) അറ്റസ്‌റ്റേഷൻ സേവനം ഉണ്ടായിരിക്കുന്നതല്ല. ആറ്റസ്‌റ്റേഷനായി ഈ തീയതി ലഭിച്ചവർക്ക് അടുത്ത പ്രവൃത്തി ദിനങ്ങളിൽ ഹാജരാകാവുന്നതാണ്.

Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE