തിരുവനതപുരം: അറിവിന്റെ വെളിച്ചത്തിലേക്ക് ഹരിശ്രീ കുറിച്ച് കുരുന്നുകൾ. ഇന്ന് വിജയദശമി ദിനത്തിൽ സംസ്ഥാനത്തെ ഭൂരിഭാഗം ക്ഷേത്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടക്കുകയാണ്. സാഹിത്യ, സാമൂഹിക രംഗത്തെ പ്രമുഖർ സംസ്ഥാനത്തുടനീളം കുട്ടികളെ എഴുത്തിനിരുത്തും.
ശ്രീ പത്ഭനാഭസ്വാമി ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, തിരൂർ തുഞ്ചൻ പറമ്പ്, ചോറ്റാനിക്കര ദേവീ ക്ഷേത്രം, പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം, പനച്ചിക്കാട് ഉൾപ്പടെയുള്ള പ്രമുഖ ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നുണ്ട്. കേരള രാജ്ഭവനിൽ രാവിലെ 7.15 മുതൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 55 കുട്ടികളെ അക്ഷരം എഴുതിച്ചു.
തിരൂർ തുഞ്ചൻ പറമ്പിൽ രാവിലെ അഞ്ചിന് ചടങ്ങുകൾ ആരംഭിച്ചു. സരസ്വതി മണ്ഡപത്തിലും കൃഷ്ണശിലാ മണ്ഡപത്തിലുമാണ് എഴുത്തിനിരുത്തൽ നടന്നത്. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലെയും പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിദ്യാരംഭ ചടങ്ങുകൾ പുരോഗമിക്കുകയാണ്.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ




































