കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്

പഞ്ചാബിലെ റോപ്പറിൽ നിന്നുള്ള അഞ്ച് വയസുകാരൻ തെഗ്ബിർ സിങ് ആണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ 5895 മീറ്റർ ഉയരമുള്ള മൗണ്ട്‌ കിളിമഞ്ചാരോ കീഴടക്കുന്ന ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയായി തെഗ്ബിർ സിങ് റെക്കോർഡിട്ടു.

By Trainee Reporter, Malabar News
indian boy conquers kilimanjaro at five
തെഗ്ബിർ സിങ് (PIC: INSTAGRAM)
Ajwa Travels

ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കി ഇന്ത്യയിൽ നിന്നുള്ള അഞ്ച് വയസുകാരൻ. പഞ്ചാബിലെ റോപ്പറിൽ നിന്നുള്ള അഞ്ച് വയസുകാരൻ തെഗ്ബിർ സിങ് ആണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ 5895 മീറ്റർ ഉയരമുള്ള മൗണ്ട്‌ കിളിമഞ്ചാരോ കീഴടക്കുന്ന ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയായി തെഗ്ബിർ സിങ് റെക്കോർഡിട്ടു.

ഓഗസ്‌റ്റ് 18നായിരുന്നു തെഗ്‌ബിർ സിങ് കിളിമഞ്ചാരോ കയറാൻ തുടങ്ങിയത്. പർവതത്തിന്റെ ഏറ്റവും ഉയർന്ന ഭാഗമായ ഉഹുരുവിൽ ഓഗസ്‌റ്റ് 23ന് എത്തിച്ചേർന്നു. എവിടെ എത്തണമെന്ന് തനിക്ക് അറിയാമായിരുന്നുന്നെന്നും ഒടുവിൽ അവിടെ എത്തിയെന്നും തെഗ്ബിർ സിങ് പറഞ്ഞു.

ആൾട്ടിട്യൂട് സിക്ക്‌നെസിനെ നേരിടാൻ ആവശ്യത്തിനുള്ള തയാറെടുപ്പുകൾ നടത്തേണ്ടത് ട്രക്കിങ്ങിൽ ആവശ്യമാണ്. എല്ലാ വെല്ലുവിളികളെയും മറികടന്നാണ് അഞ്ച് വയസുകാരൻ തന്റെ ലക്ഷ്യ സ്‌ഥാനത്തേക്ക്‌ എത്തിച്ചേർന്നത്. മൈനസ് പത്ത് ഡിഗ്രി സെൽഷ്യസ് ആയിരുന്നു ആ സമയത്തെ താപനില. പർവതാരോഹണത്തിന് ശേഷം കിളിമഞ്ചാരോ ഉൾപ്പെടുന്ന ടാൻസാനിയ നാഷണൽ പാർക്ക് കൺസർവേഷൻ കമ്മീഷണർ പർവതാരോഹണത്തിന് നൽകുന്ന സർട്ടിഫിക്കറ്റ് ഈ കൊച്ചുമിടുക്കന് സമ്മാനിച്ചു.

ഇതോടെ, 2023 ഓഗസ്‌റ്റ് ആറിന് സെർബിയൻ ബാലനായ ഒഗ്‌ജെൻ സിവ്‌കോവിച്ച് തന്റെ അഞ്ചാം വയസിൽ കിളിമഞ്ചാരോ പർവതം കീഴടക്കിയതിന്റെ റിപ്പോർട്ടിന് ഒപ്പമെത്തി തെഗ്ബിർ സിങ്. തന്റെ വിജയത്തിന് കാരണം പരിശീലകനും വിരമിച്ച ഹാൻഡ് ബോൾ പരിശീലകനുമായ ബിക്രംജിത്ത്‌ സിങ് ജുമാനും തന്റെ കുടുംബവുമാണെന്നും ഈ മിടുക്കൻ വ്യക്‌തമാക്കി. ഈ വർഷം ഏപ്രിലിൽ തെഗ്ബിർ സിങ് എവറസ്‌റ്റ് ബേസ് ക്യാമ്പ് ട്രക്ക് പൂർത്തിയാക്കിയിരുന്നു.

ഈ യാത്രയിൽ കുട്ടി ഏറെ കഷ്‌ടപ്പെട്ടിട്ടുണ്ടെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഒരുവർഷം മുമ്പേ തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. അസുഖങ്ങളെ നേരിടാൻ വ്യായാമങ്ങൾ പരിശീലിപ്പിച്ചു. പല സ്‌ഥലങ്ങളിലും ട്രക്കിങ്ങിന് കൊണ്ടുപോയി. പിന്നീട് കൊടുമുടി കയറാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇത്രയും ചെറുപ്പത്തിൽ നേടിയ നേട്ടം കുടുംബത്തിന് അഭിമാനവും യശസ്സും സമ്മാനിച്ചുവെന്ന് പിതാവ് പറയുന്നു.

Most Read| വിവാഹിതരായ പുരുഷൻമാർക്ക് ഉത്തമ വാർധക്യം; പുതിയ പഠനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE