പാലക്കാടിനെ ഇളക്കിമറിച്ചു കൊട്ടിക്കലാശം; നാളെ നിശബ്‌ദ പ്രചാരണം

ശക്‌തമായ ത്രികോണ മൽസരത്തിനാണ് പാലക്കാട് സാക്ഷ്യം വഹിക്കാനിരിക്കുന്നത്. വിവാദങ്ങൾക്കും അപ്രതീക്ഷിത ട്വിസ്‌റ്റുകൾക്കും പാലക്കാട് വേദിയായിട്ടുണ്ട്.

By Senior Reporter, Malabar News
Nilambur by election
Ajwa Travels

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം കൊട്ടിക്കലാശത്തോടെ അവസാനിച്ചു. നാളത്തെ നിശബ്‌ദ പ്രചാരണത്തിന് ശേഷം മറ്റന്നാൾ പാലക്കാടൻ ജനത വിധിയെഴുതും. പരസ്യപ്രചാരണം അവസാനിച്ചതോടെ മുന്നണികളെല്ലാം തികഞ്ഞ ആൽമവിശ്വാസത്തിലാണ്.

വൈകിട്ട് നാലോടെയാണ് ബിജെപിയുടെയും യുഡിഎഫിന്റെയും എൽഡിഎഫിന്റെയും റോഡ് ഷോ ആരംഭിച്ചത്. സരിന്‌ വേണ്ടി മന്ത്രി എംബി രാജേഷും ജില്ലാ സെക്രട്ടറിയും രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി നടൻ രമേശ് പിഷാരടി, മുനവ്വറലി തങ്ങൾ, ഷാഫി പറമ്പിൽ ഉൾപ്പടെയുള്ളവരും സി കൃഷ്‌ണകുമാറിന്‌ വേണ്ടി കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കളും കൊട്ടിക്കലാശത്തിൽ പങ്കെടുത്തു.

പാലക്കാട് കോട്ടമൈതാനത്ത് നടന്ന കൊട്ടിക്കലാശത്തിൽ വൻജനാവലിയാണ് എത്തിയത്. യുഡിഎഫ് സ്‌ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോ ഉച്ചയ്‌ക്ക് രണ്ടിന് ഒലവക്കോട് നിന്നാണ് ആരംഭിച്ചത്. നീല ട്രോളി ഭാഗമായിട്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ കലാശക്കൊട്ടിനെത്തിയത്. എൽഡിഎഫ് സ്‌ഥാനാർഥി പി സരിന്റെ റോഡ് ഷോ വൈകിട്ട് നാലോടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നുമാണ് ആരംഭിച്ചത്.

പി സരിനൊപ്പം എംബി രാജേഷും റോഡ് ഷോയിൽ പങ്കെടുത്തു. ബിജെപി സ്‌ഥാനാർഥി സി കൃഷ്‌ണകുമാറിനൊപ്പം ശോഭ സുരേന്ദ്രൻ, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരും റോഡ് ഷോയിൽ പങ്കെടുത്തു. സന്ദീപ് വാര്യരുടെ വരവോടെ പാലക്കാട് ആവേശം ഇരട്ടിയായിട്ടുണ്ടെന്നും 15,000 ഭൂരിപക്ഷം ഉണ്ടാകുമെന്നുമാണ് യുഡിഎഫ് പ്രവർത്തകരും നേതാക്കളും അവകാശപ്പെടുന്നത്.

അതേസമയം, യുഡിഎഫിനെ കടപുഴകി കടലിൽ തള്ളുമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. അവസാന നിമിഷത്തെ കള്ളപ്രചാരണം തള്ളിക്കളയണം, കെ മുരളീധരൻ ഞങ്ങൾക്ക് പ്രയോജനം ചെയ്‌തു. അദ്ദേഹത്തിന് ഇതിൽ കൂടുതൽ പാർട്ടിയിൽ നിന്നുകൊണ്ട് പറയാനാകില്ലെന്നും എംബി രാജേഷ് പറഞ്ഞു. പാലക്കാട് ബിജെപി സ്‌ഥാനാർഥി സി കൃഷ്‌ണകുമാർ വലിയ ഭൂരിപക്ഷത്തിൽ തന്നെ ജയിക്കുമെന്നും തികഞ്ഞ ആൽമവിശ്വാസമുണ്ടെന്നും മുതിർന്ന നേതാവ് ശോഭ സുരേന്ദ്രനും പ്രതികരിച്ചു.

ശക്‌തമായ ത്രികോണ മൽസരത്തിനാണ് പാലക്കാട് സാക്ഷ്യം വഹിക്കാനിരിക്കുന്നത്. വിവാദങ്ങൾക്കും അപ്രതീക്ഷിത ട്വിസ്‌റ്റുകൾക്കും പാലക്കാട് വേദിയായിട്ടുണ്ട്. സ്‌ഥാനാർഥിയെ ചൊല്ലിയുള്ള കോൺഗ്രസിനുള്ളിലെ പൊട്ടിത്തെറി, പി സരിന്റെ സിപിഎം പ്രവേശം, സിപിഐഎം ഉയർത്തിയ നീലട്രോളി വിവാദം, ബിജെപിയുമായുള്ള സന്ദീപ് വാര്യരുടെ അകൽച്ച, സന്ദീപിന്റെ കോൺഗ്രസ് പ്രവേശം, എന്നിങ്ങനെ വിവാദങ്ങൾക്ക് പഞ്ഞമില്ലാതിരുന്ന പാലക്കാടൻ പ്രചാരണ നാളുകൾ മറ്റുരണ്ട്‌ ഉപതിരഞ്ഞെടുപ്പുകളെക്കാൾ കൂടുതൽ മാദ്ധ്യമശ്രദ്ധയും രാഷ്‌ട്രീയ ശ്രദ്ധയും നേടിയിരുന്നു.

Most Read| സർക്കാർ കോടതിക്ക് പകരമാവില്ല, ഉരുക്കുമുഷ്‌ടി വേണ്ട; ബുൾഡോസർ രാജിനെതിരെ സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE