തിരുവനന്തപുരം: ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടുമെന്ന മുന്നറിയിപ്പിന് പിന്നാലെ, കേരളത്തിലും കനത്ത മഴ ഉണ്ടാകുമെന്ന് പ്രവചനം. അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ കനത്ത മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും യെല്ലോ അലർട്ടാണ്. രണ്ട്, മൂന്ന് തീയതികളിൽ പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.
അതേസമയം, പുതുച്ചേരിക്ക് സമീപം കാരയ്‌ക്കലിനും മഹാബലിപുരത്തിനും ഇടയിൽ ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കര തൊടാനിരിക്കെ, തമിഴ്‌നാട് അതീവ ജാഗ്രതയിലാണ്. അടുത്ത 48 മണിക്കൂർ കനത്ത മഴ ഉണ്ടാകുമെന്നാണ് കരുതുന്നത്. ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം വൈകിട്ട് 7.30 വരെ നിർത്തിവെച്ചിട്ടുണ്ട്. 16 വിമാനങ്ങൾ റദ്ദാക്കി. ചെന്നൈയിലേക്കും ചെന്നൈയിൽ നിന്നുമുള്ള വിമാന സർവീസുകൾ ഇൻഡിഗോ നിർത്തിവെച്ചു.
Most Read| വിദേശത്ത് നിന്ന് കൊച്ചിയിലേക്ക് പറന്നെത്തി ‘ഇവ’ എന്ന പൂച്ചക്കുട്ടി; കേരളത്തിലാദ്യം