ന്യൂഡെൽഹി: കേരള കോൺഗ്രസ് (എം) ഇടതുമുന്നണി വിടുന്നുവെന്ന വാർത്തകളിൽ പ്രതികരിച്ച് ജോസ് കെ മാണി. മുന്നണി മാറ്റം സംബന്ധിച്ച് ആരുമായും ചർച്ച നടത്തിയിട്ടില്ല. ഇതുമായി പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ മാത്രമാണ്. ഇത്തരം വാർത്തകൾ വെറും മാദ്ധ്യമ സൃഷ്‌ടി മാത്രമാണെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി പ്രതികരിച്ചു.
കേരള കോൺഗ്രസ് (എം) യുഡിഎഫ് വിട്ടതല്ല, പുറത്താക്കിയതാണ്. നിലവിൽ ഇടതുമുന്നണിയുടെ അവിഭാജ്യ ഘടകമാണ് ഞങ്ങൾ. യുഡിഎഫിനെ സഹായിക്കാനുള്ള അജൻഡയാണ് ഇതിന് പിന്നിൽ. രഹസ്യമായും പരസ്യമായും ആരുമായും ചർച്ച നടത്തിയിട്ടില്ല. എൽഡിഎഫിൽ പൂർണ തൃപ്‌തനാണെന്നും ജോസ് കെ മാണി പറഞ്ഞു.
കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് പോവുകയാണെന്നത് സംബന്ധിച്ച വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ സീറ്റുകൾ സംബന്ധിച്ച് ധാരണയായാൽ യുഡിഎഫിലേക്ക് തിരിച്ചെത്താമെന്ന നിലപാടിലാണ് കേരള കോൺഗ്രസ് (എം) എന്നതായിരുന്നു പുറത്തുവന്ന വാർത്തകൾ. ഇത് അടിസ്‌ഥാന രഹിതമാണെന്നാണ് ജോസ് കെ മാണി വ്യക്‌തമാക്കിയിരിക്കുന്നത്.
Most Read| റിയാദ് മെട്രോയുടെ ലോക്കോ പൈലറ്റായി ഇന്ത്യൻ വനിത; അഭിമാന നിമിഷം







































