മുനമ്പം: ‘ലീഗ് നിലപാട് സാദിഖലി തങ്ങൾ വ്യക്‌തമാക്കി’; കെഎം ഷാജിയെ തള്ളി കുഞ്ഞാലിക്കുട്ടി

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാൻ ആർക്കും അവകാശമില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്റേത് വ്യക്‌തിപരമായ അഭിപ്രായമാണെന്നുമായിരുന്നു കെഎം ഷാജിയുടെ പ്രസ്‌താവന. മുസ്‌ലിം ലീഗിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നും കെഎം ഷാജി പറഞ്ഞിരുന്നു.

By Senior Reporter, Malabar News
PK Kunhalikutty km shaji
Ajwa Travels

തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമിയാണെന്ന മുൻ എംഎൽഎ കെഎം ഷാജിയുടെ നിലപാടിനെതിരെ മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി രംഗത്ത്. ഇടതും ബിജെപിയും സാമുദായിക സ്‌പർധ ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ ആരും ഒപ്പം ചേരേണ്ടെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

അതേസമയം, മുനമ്പത്തെത് വഖഫ് ഭൂമി അല്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാടിനോട് പ്രതികരിക്കാനില്ലെന്നും, ലീഗിന്റെ നിലപാട് സാദിഖലി തങ്ങൾ വ്യക്‌തമാക്കിയിട്ടുണ്ടെന്നും മറ്റാരും പാർട്ടിയാകാൻ നോക്കേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാൻ ആർക്കും അവകാശമില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്റേത് വ്യക്‌തിപരമായ അഭിപ്രായമാണെന്നുമായിരുന്നു കെഎം ഷാജിയുടെ പ്രസ്‌താവന. പെരുവള്ളൂർ പഞ്ചായത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് കെഎം ഷാജി നിലപാട് വ്യക്‌തമാക്കിയത്.

”മുനമ്പത്തേത് വലിയ പ്രശ്‌നമാണ്. നിങ്ങൾ വിചാരിക്കുന്ന പോലെ നിസാരമല്ല. പ്രതിപക്ഷ നേതാവ് പറഞ്ഞു, അത് വഖഫ് ഭൂമിയല്ലെന്ന്. മുസ്‌ലിം ലീഗിന് അങ്ങനെയൊരു അഭിപ്രായമില്ല. അത് വഖഫ് ഭൂമിയല്ലെന്ന് പറയാനാകില്ല. ഫാറൂഖ് കോളേജിന്റെ അധികൃതർ പറയുന്നത് അത് വഖഫ് ഭൂമിയല്ലെന്നാണ്. അങ്ങനെ പറയാൻ അവർക്ക് എന്ത് അവകാശമാണുള്ളത്. വഖഫ് ചെയ്യപ്പെട്ട ഭൂമി ആരാണ് അവർക്ക് വിട്ടുകൊടുത്തത്. ആരാണ് ഇതിന് രേഖയുണ്ടാക്കിയത്. അവരെ പിടിക്കേണ്ടത് മുസ്‌ലിം ലീഗാണോ? ഭരണകൂടമല്ലേ ചെയ്യേണ്ടത്”- കെഎം ഷാജി പറഞ്ഞു.

Most Read| കേരളത്തിൽ ആദ്യമായി ലൈസൻസ് എടുത്ത വനിത; ഈ ‘സ്‌കൂട്ടറമ്മ’ പൊളിയാണ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE