കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകം; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപ പിഴയും

By Senior Reporter, Malabar News
kanjirappally murder
Rep. Image
Ajwa Travels

കോട്ടയം: സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെയും മാതൃ സഹോദരനെയും വെടിവെച്ചുകൊന്ന കേസിലെ പ്രതി കാഞ്ഞിരപ്പള്ളി കരിമ്പനാൽ ജോർജ് കുര്യന് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ വെവ്വേറെ അനുഭവിക്കണം. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.

കരിമ്പനാൽ വീട്ടിൽ രഞ്ജു കുര്യൻ (50), മാതൃ സഹോദരനും പ്ളാന്ററുമായ കാഞ്ഞിരപ്പള്ളി പൊട്ടംകുളം മാത്യു സ്‌കറിയ (78) എന്നിവരെയാണ് ജോർജ് കുര്യൻ കൊലപ്പെടുത്തിയത്. വെടിവെച്ചു കൊല്ലണമെന്ന ലക്ഷ്യത്തോടെ തോക്കുമായി മനഃപൂർവം വീട്ടിൽ അതിക്രമിച്ചു കയറൽ, കൊലപാതകം, വെടിവെച്ച ശേഷം വീടിന് പുറത്തിറങ്ങി തൂക്കുകാട്ടി വധഭീഷണി മുഴക്കി എന്നീ കുറ്റങ്ങൾ പ്രതി ചെയ്‌തിട്ടുണ്ടെന്നാണ് കോടതി കണ്ടെത്തിയത്.

2022 മാർച്ച് ഏഴിനാണ് വെടിവെപ്പുണ്ടായത്. രഞ്ജു സംഭവ സ്‌ഥലത്തും മാത്യു ആശുപത്രിയിൽ ചികിൽസയിൽ കഴിയവേയുമാണ് മരിച്ചത്. 2023 ഏപ്രിൽ 24നാണ് വിചാരണ ആരംഭിച്ചത്. ജോർജ് കുര്യൻ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സമർപ്പിച്ച ജാമ്യാപേക്ഷകൾ തള്ളിയിരുന്നു.

കൊലപാതകത്തിന് തലേന്ന് ജോർജ് സഹോദരിയുമായി നടത്തിയ വാട്‌സ് ആപ് ചാറ്റ് അന്വേഷണം സംഘം വീണ്ടെടുത്തിരുന്നു. ഇതാണ് കേസിൽ നിർണായകമായത്. കൊലപാതകം അണ്ടതുമെന്നുള്ള സൂചന അതിലുണ്ടായിരുന്നു. ചാറ് ഡിലീറ്റ് ചെയ്‌തെങ്കിലും എറണാകുളം ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധന നടത്തിയാണ് വീണ്ടെടുത്തത്.

Most Read| ‘മിസ് കേരള 2024’ കിരീടം ചൂടി മേഘ ആന്റണി; കോട്ടയം സ്വദേശിനി ഫസ്‌റ്റ് റണ്ണറപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE