കൊച്ചി: 24ആംമത് ‘മിസ് കേരള 2024‘ കിരീടം ചൂടി മേഘ ആന്റണി. എറണാകുളം വൈറ്റില സ്വദേശിനിയായ മേഘ, എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ബിരുദ വിദ്യാർഥിനിയാണ്. കോട്ടയം സ്വദേശിനി എൻ അരുന്ധതി ഫസ്‌റ്റ് റണ്ണറപ്പും തൃശൂർ കൊരട്ടി സ്വദേശിനി ഏയ്ഞ്ചൽ ബെന്നി സെക്കൻഡ് റണ്ണറപ്പുമായി.
300 മൽസരാർഥികളിൽ നിന്ന് വിവിധ മൽസരങ്ങളിൽ വിജയികളായെത്തിയ 19 പേരാണ് മിസ് കേരള 24ആംമത് പതിപ്പിന്റെ അവസാനഘട്ട മൽസരത്തിൽ ഉണ്ടായിരുന്നത്. വെള്ളിയാഴ്‌ച രാത്രി കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വെച്ചായിരുന്നു ഫൈനൽ മൽസരം. ഫൈനലിൽ മൂന്ന് റൗണ്ടുകളാണ് ഉണ്ടായിരുന്നത്.
മിസ് ഫിറ്റ്നസ്, മിസ് ബ്യൂട്ടിഫുൾ സ്മൈൽ റോസ്‌മി ഷാജിയും മിസ് ബ്യൂട്ടിഫുൾ ഐസ് ആയി ഏയ്ഞ്ചൽ ബെന്നിയെയും തിരഞ്ഞെടുത്തു. അദ്രിക സഞ്‌ജീവ് ആണ് മിസ് ടാലന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്‌റ്റിവലിന്റെ ഭാഗമായാണ് ‘മിസ് കേരള 2024‘ ഫൈനൽ.
ഡിസംബർ ആദ്യവാരമാണ് ഒഡിഷനുകൾ തുടങ്ങിയത്. ഇതൊക്കെ മറികടന്നാണ് മുന്നൂറിലധികം മൽസരാർഥികളിൽ നിന്ന് അഴകും അറിവും ആൽമവിശ്വാസവും നിറഞ്ഞ 19 സുന്ദരികൾ ഫൈനലിൽ എത്തിയത്. പ്രമുഖ ഡിസൈനർമാർ ഒരുക്കിയ പരമ്പരാഗത, പാശ്‌ചാത്യ വസ്‌ത്രങ്ങളിൽ മൽസരാർഥികൾ റാമ്പിലെത്തി. ഇതിൽ നിന്നും ഏറ്റവും മികച്ചവരെ ജൂറി തിരഞ്ഞെടുക്കുകയായിരുന്നു.
Most Read| വവ്വാലുകൾക്കായി സൗന്ദര്യ മൽസരം! അണിനിരക്കുക വിചിത്രമായ പേരുകളുള്ളവ