ആലപ്പുഴ: ആറാട്ടുപുഴയിൽ തെരുവുനായ ആക്രമണത്തിൽ വയോധികയ്‌ക്ക് ദാരുണാന്ത്യം. തകഴി അരയൻചിറ സ്വദേശി കാർത്യായനിയെ (88) ആണ് തെരുവുനായ കടിച്ചു കൊന്നത്. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവമുണ്ടായത്.
ആറാട്ടുപുഴ തറയിൽകടവിലെ മകൻ പ്രകാശന്റെ വീട്ടിലെത്തിയതായിരുന്നു കാർത്യായനിയമ്മ. മകനും ചെറു മക്കളും പുറത്തുപോയ സമയത്താണ് തെരുവുനായ ആക്രമണമുണ്ടായത്. വീട്ടിൽ മകന്റെ ഭാര്യ ഉണ്ടായിരുന്നു. ഇവർ വരുമ്പോഴേക്ക് നായ കാർത്യായനി അമ്മയെ കടിച്ചു കുടഞ്ഞിരുന്നുവെന്നാണ് പറയുന്നത്.
മുഖം മുഴുവൻ ചോരയുമായി കാർത്യായനി അമ്മ മുറ്റത്ത് വീണ് കിടക്കുന്നതാണ് കണ്ടത്. മുഖമാകെ നായ കടിച്ചെടുത്ത നിലയിലാണ്. കണ്ണുകളും നഷ്‌ടപ്പെട്ടു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും