തിരുവനന്തപുരം: നെടുമങ്ങാട് കരകുളത്തെ എൻജിനിയറിങ് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. പിഎ അസീസ് എൻജിനിയറിങ് കോളേജിന്റെ പണി തീരാത്ത ഹാളിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കോളേജ് ഉടമ മുഹമ്മദ് അബ്‌ദുൽ അസീസ് താഹയുടേതാണ് മൃതദേഹമെന്നാണ് നിഗമനം.
നെടുമങ്ങാട് മുല്ലശ്ശേരി വേങ്കോട് റോഡിൽ സ്‌ഥിതി ചെയ്യുന്ന കോളേജിലാണ് സംഭവം. രാത്രിയാണ് സംഭവം നടന്നതെന്നാണ് സൂചന. ആത്‍മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. നെടുമങ്ങാട് പോലീസും ഫൊറൻസിക് സംഘവും സ്‌ഥലത്തെത്തി പരിശോധന നടത്തുകയാണ്. അബ്‌ദുൽ അസീസ് താഹയുടെ മൊബൈൽ ഫോൺ അടുത്ത് നിന്നുതന്നെ കണ്ടെത്തിയിട്ടുണ്ട്. കാറും പുറത്ത് പാർക്ക് ചെയ്‌തിട്ടുണ്ട്.
ഇദ്ദേഹത്തിന് കടബാധ്യത ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസം പണം കൊടുക്കാനുള്ളവർ വന്ന് ബഹളമുണ്ടാക്കിയിരുന്നു. പണി പൂർത്തിയാക്കാത്ത ഹാലിരിക്കുന്ന സ്‌ഥലത്ത് ഇദ്ദേഹത്തെ ഇന്നലെ കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു.
Most Read| ഐഇഎസ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ മലയാളി തിളക്കം; അഭിമാനമായി അൽ ജമീല