തുറവൂർ: അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ച മൂന്ന് ബംഗ്ളാദേശികൾ പിടിയിൽ. കെട്ടിടനിർമാണ ജോലികൾക്കായി എത്തിയ മൂന്ന് ബംഗ്ളാദേശികളാണ് കുത്തിയതോട് പോലീസിന്റെ പിടിയിലായത്. തുറവൂർ പുത്തൻകോവിൽ വീട് പണിക്കായി ലേബർ കോൺട്രാക്‌ട് ഏജൻസിയിലൂടെ ആലുവയിൽ നിന്നെത്തിയതാണ് ബംഗ്ളാദേശികൾ.
അനധികൃതമായി രാജ്യത്ത് പ്രവേശിച്ച കുറ്റത്തിന് ഇവരുടെ സുഹൃത്തുക്കളെ കൊച്ചിയിൽ നിന്ന് പിടികൂടിയിരുന്നു. പിടിയിലായവരുടെ മൊബൈൽഫോൺ പരിശോധനയിൽ സുഹൃത്തുക്കൾ തുറവൂരിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. എട്ടുവർഷം മുമ്പാണ് കേരളത്തിൽ എത്തിയതെന്ന് ഇവർ പോലീസിന് മൊഴി നൽകി. ആലുവ, തൃശൂർ എന്നിവിടങ്ങളിലാണ് താമസിച്ചിരുന്നത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
Most Read| സ്വതന്ത്ര ഇന്ത്യയിൽ ആദ്യം; ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നിലവിൽ







































