കോഴിക്കോട്: വടകര കരിമ്പനപാലത്തിന് സമീപം റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിൽ നിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡിൽ നിന്നും കടമത്തൂർ സ്വദേശി അമേഖ് (23) ആണ് മരിച്ചതെന്നാണ് വിവരം. ട്രെയിനിൽ നിന്ന് വീണാണ് മരണം സംഭവിച്ചതെന്നാണ് പോലീസ് പറയുന്നത്.
ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. റെയിൽവേ പോലീസും വടകര പോലീസും സ്‌ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| കരാർ ലംഘനം; പാനമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ഡൊണാൾഡ് ട്രംപ്





































