ന്യൂഡെൽഹി: ഇന്ത്യൻ കമ്പനികൾക്ക് പിന്നാലെ കാർ വിലയിൽ വർധനവ് പ്രഖ്യാപിച്ച് ബിഎംഡബ്ള്യൂ. പുതിയ സാമ്പത്തിക വർഷത്തിൽ ബിഎംഡബ്ള്യൂ കാറുകൾക്ക് 3% വരെ വില വർധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ ഒന്നിന് പുതിയ വില നിലവിൽ വരും.
എന്നാൽ, ഏതൊക്കെ മോഡലുകൾക്ക് എത്രത്തോളം വില വർധനയുണ്ടാകും എന്ന് കമ്പനി പുറത്തുവിട്ടിട്ടില്ല. മാരുതി, ടാറ്റ, ഹ്യൂണ്ടായ്, കിയ, ഹോണ്ട, റെനോ തുടങ്ങിയ കമ്പനികളും കഴിഞ്ഞ ദിവസങ്ങളിൽ വില വർധനവ് പ്രഖ്യാപിച്ചിരുന്നു. ഉൽപ്പാദന ചിലവും പ്രവർത്തന ചിലവും ഉയർന്നതിനാലാണ് വിലക്കയറ്റം എന്നാണ് കമ്പനികൾ പറയുന്നത്.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ