ചെന്നൈ: നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. ചെന്നൈ ആവഡിയിലെ പരീക്ഷ കേന്ദ്രത്തിൽ വൈദ്യുതി തടസത്തെ തുടർന്ന് പരീക്ഷ പൂർത്തിയാക്കാൻ സാധിക്കാതിരുന്ന വിദ്യാർഥികൾക്ക് പുനഃപരീക്ഷ നടത്തുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരും നാഷണൽ ടെസ്റ്റിങ് ഏജൻസിയും മറുപടി നൽകുംവരെയാണ് ഫലം തടഞ്ഞത്.
45 മിനിറ്റോളം വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് പരീക്ഷ പൂർത്തിയാക്കാൻ സാധിക്കാതിരുന്ന വിദ്യാർഥികൾ സമർപ്പിച്ച ഹരജിയിലാണ് നടപടി. കേസ് ജൂൺ രണ്ടിന് വീണ്ടും പരിഗണിക്കും. മധ്യപ്രദേശ് ഹൈക്കോടതിയും നീറ്റ് ഫലം പുറത്തുവിടുന്ന തടഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാലിനാണ് പരീക്ഷ നടന്നത്.
Most Read| ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച കേസ്; ബെയ്ലിൻ ദാസിന്റെ ജാമ്യാപേക്ഷയിൽ ഉത്തരവ് തിങ്കളാഴ്ച