വാഷിങ്ടൻ: 12 രാജ്യങ്ങളിലെ പൗരൻമാർക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്തി യുഎസ്. ഇറാൻ, അഫ്‌ഗാനിസ്‌ഥാൻ ഉൾപ്പടെ 12 രാജ്യങ്ങൾക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയ ഉത്തരവിൽ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. വിലക്ക് തിങ്കളാഴ്‌ച മുതൽ പ്രാബല്യത്തിൽ വരും.
ഇറാൻ, അഫ്‌ഗാനിസ്‌ഥാൻ, മ്യാൻമർ, ചാഡ്, റിപ്പബ്ളിക് ഓഫ് കോംഗോ, ഇക്വറ്റോറിയൻ ഗിനിയ, എറിത്രിക, ഹെയ്‌തി, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ 12 രാജ്യങ്ങളിലെ പൗരൻമാർക്കാണ് യുഎസിലേക്ക് പ്രവേശിക്കാൻ വിലക്കുള്ളത്. ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോംഗോ, തുർക്ക്‌മെനിസ്‌ഥാൻ, വെനിസ്വേല എന്നീ രാജ്യങ്ങളിലെ പൗരൻമാർക്ക് ഭാഗിക നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ബി-1, ബി-2, ബി-1/ ബി-2, എഫ്, എം, ജെ എന്നീ വിസകളായിരിക്കും ഈ ഏഴ് രാജ്യങ്ങളിലെ പൗരൻമാർക്ക് നിഷേധിക്കുക. അഫ്‌ഗാനിസ്‌ഥാൻ ഭരണകൂടത്തിലെ താലിബാൻ നിയന്ത്രണം, ഇറാൻ, ക്യൂബ എന്നീ രാജ്യങ്ങളിലെ ഭരണകൂടങ്ങൾക്കുള്ള ഭീകരരുടെ പിന്തുണ, ബൈഡൻ ഭരണകാലത്ത് ഹെയ്‌തിയിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ കടന്നുകയറ്റം എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
അതേസമയം, യാത്രാ വിലക്ക് നടപടി യുഎസ് സുപ്രീം കോടതി ശരിവെച്ചതാണെന്ന് ട്രംപ് പറഞ്ഞു. ”ചിലർ ഇതിനെ ‘ട്രംപ് യാത്രാ വിലക്ക്’ എന്ന് വിളിക്കുന്നു. സുപ്രീം കോടതി ഭീകരരെന്ന് ശരിവെച്ചവരെ നമ്മുടെ രാജ്യത്തേക്ക് കടക്കുന്നത് തടയും”- ട്രംപ് പറഞ്ഞു. യാത്രാ നിരോധനം സംബന്ധിച്ച തീരുമാനങ്ങൾ പൂർണമായും പ്രസിഡണ്ടിന്റെ അധികാര പരിധിക്കുള്ളിൽ ആണെന്ന് യുഎസ് സുപ്രീം കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Most Read| 16ആം വയസിൽ സ്‌തനാർബുദം, ശസ്‌ത്രക്രിയ; ഒടുവിൽ ലോകസുന്ദരി കിരീടം








































