തിരുവനന്തപുരം: തലസ്‌ഥാനത്ത് പിഎംജിയിലെ സ്‌കൂട്ടർ ഷോറൂമിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. അഗ്‌നിരക്ഷാ സേനയുടെ പത്ത് സംഘങ്ങൾ സ്‌ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. താഴത്തെ നിലയിലെ തീ അണച്ചു. മുകൾ നിലയിൽ തീ അണയ്‌ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഗോഡൗൺ മുകൾ നിലയിലാണ്.
പുലർച്ചെ മൂന്നരയോടെയാണ് തീപിടിച്ചതെന്നും പരിസര വാസികളാണ് വിളിച്ചുപറഞ്ഞതെന്നും ഷോറൂം ഉടമ പറഞ്ഞു. സ്‌കൂട്ടറുകളും സ്‌പെയർ പാർട്‌സും സർവീസ് കേന്ദ്രവും കെട്ടിടത്തിൽ ഉണ്ടായിരുന്നു. കൂടുതൽ നഷ്‌ടം സ്‌പെയർ പാർട്‌സിനാണ്. പത്തിൽ താഴെ വാഹനങ്ങൾ കത്തിനശിച്ചു. സ്‌പെയർ പാർട്‌സ് പൂർണമായി നശിച്ചു. ഒന്നേമുക്കാൽ കോടിയുടെ നഷ്‌ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നതെന്നും ഉടമ പറഞ്ഞു. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Most Read| അത്‌ഭുതമായി ചെനാബ് റെയിൽവേ ആർച്ച് പാലം; പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു







































