കണ്ണൂർ: കൊട്ടിയൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയ രണ്ടുപേരെ കാണാതായി. കോഴിക്കോട് അത്തോളി സ്വദേശി നിഷാദ് (40), കാസർഗോഡ് ഹൊസ്‌ദുർഗ് സ്വദേശി അഭിജിത്ത് (28) എന്നിവരെയാണ് കാണാതായത്. ഒപ്പമെത്തിയവർ കുളി കഴിഞ്ഞ് ഫോട്ടോയെടുക്കാൻ വിളിച്ചപ്പോഴാണ് അഭിജിത്തിനെ കാണാതായ വിവരമറിയുന്നത്.
നിഷാദിനെ കാണാനില്ലെന്ന് ഒപ്പമെത്തിയ ഭാര്യ അറിയിക്കുകയായിരുന്നു. കേളകം എസ്എച്ച്ഒ ഇംതിയാസ് താഹ, പ്രിൻസിപ്പൽ എസ്‌ഐ വർഗീസ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
അതേസമയം, ക്ഷേത്രത്തിൽ വൻ ഭക്‌തജന തിരക്കാണ് അനുഭവപ്പെടുന്നത്. ജൂൺ എട്ടാം തീയതി മുതലാണ് കൊട്ടിയൂർ വൈശാഖോൽസവത്തിന് തുടക്കമായത്. ജൂലൈ നാലുവരെ നീണ്ടുനിൽക്കുന്ന വൈശാഖോൽസവത്തിൽ 30 ലക്ഷത്തോളം തീർഥാടകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Most Read| ‘വ്യോമാതിർത്തി അടച്ചു, കരമാർഗം മടങ്ങാം’; ഇന്ത്യൻ വിദ്യാർഥികളോട് ഇറാൻ