കോഴിക്കോട്: വളയത്ത് വ്യാപാര സ്‌ഥാപനത്തിന് സമീപം സ്‌റ്റീൽ ബോംബ് കണ്ടെത്തി. വലയം നിരവുമ്മൽ നടുക്കണ്ടിയിൽ ദാമോദരന്റെ കടയ്‌ക്ക് മുന്നിലാണ് വെടിമരുന്നുൾപ്പെട്ട സ്‌റ്റീൽ കണ്ടെയ്‌നർ കണ്ടെത്തിയത്. കണ്ടെയ്‌നറിന്റെ മൂടി തുറന്ന് വെടിമരുന്ന് ഉൾപ്പടെയുള്ളവ നിലത്ത് ചിതറിയ നിലയിലായിരുന്നു.
വളയം പോലീസ് സ്‌ഥലത്ത് പരിശോധന നടത്തി സ്‌റ്റീൽ ബോംബ് കസ്‌റ്റഡിയിൽ എടുത്തു. പ്‌ളാസ്‌റ്റിക് ഷീറ്റ് വിൽക്കുന്ന കട രാവിലെ തുറക്കാനെത്തിയപ്പോഴാണ് ദാമോദരൻ സമീപത്ത് സ്‌റ്റീൽ ബോംബ് കണ്ടെത്തിയത്. കടയ്‌ക്ക് നേരെ എറിഞ്ഞ സ്‌റ്റീൽ ബോംബ് പൊട്ടാഞ്ഞതാണോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.
Most Read| ചർച്ച പരാജയപ്പെട്ടു; സംസ്‌ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം