തിരുവനന്തപുരം: വക്കം ശ്രമപഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വക്കം നെടിയവിള വീട്ടിൽ വൽസല (71), അരുൺ (42) എന്നിവരാണ് മരിച്ചത്. വീടിന് പിൻവശത്തുള്ള ചായ്പ്പിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വക്കം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പറാണ് അരുൺ.
ആത്മഹത്യാക്കുറിപ്പ് വാട്സ് ആപ്പിലൂടെ സുഹൃത്തുക്കൾക്ക് അരുൺ അയച്ചു നൽകിയിരുന്നു. തന്നെ കള്ളക്കേസുകളിൽ കുടുക്കിയെന്നാണ് ആത്മഹത്യാക്കുറിപ്പിൽ അരുൺ പറയുന്നത്. ഉത്തരവാദികളായവരുടെ പേരും കുറിപ്പിൽ എഴുതിയിട്ടുണ്ട്. പ്രദേശവാസികളായ വിനോദ്, സന്തോഷ്, അജയൻ, ബിനി സത്യൻ എന്നിവർക്കെതിരെയാണ് ആരോപണം.
തനിക്കെതിരെ വ്യാജ ജാതി കേസും മോഷണ കേസും നൽകിയത് കാരണം ജീവിക്കാൻ കഴിയുന്നില്ലെന്നും പഞ്ചായത്ത് അംഗത്തിന്റെ ലെറ്റർ ഹെഡിലെഴുതിയ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. കഴിഞ്ഞവർഷമാണ് അരുണിനെതിരെ പോലീസ് ജാതിക്കേസ് രജിസ്റ്റർ ചെയ്തതെന്നാണ് വിവരം.
Most Read| വാക്സിനേഷൻ മന്ദഗതിയിൽ; ഒരു ഡോസ് പോലും ലഭിക്കാതെ ഇന്ത്യയിൽ 1.44 ദശലക്ഷം കുട്ടികൾ!


































