തൃശൂരിൽ പെട്രോൾ പമ്പിലെത്തി സ്വയം തീകൊളുത്തിയ ആൾ മരിച്ചു

തീ ആളിപ്പടർന്ന ഉടൻതന്നെ ജീവനക്കാർ പമ്പിലെ അഗ്‌നിശമന ഉപകരണം ഉപയോഗിച്ച് അണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.

By Desk Reporter, Malabar News
petrol pump suicide kerala
camera screenshot
Ajwa Travels

തൃശൂർ: ഇരിങ്ങാലക്കുടയിൽ പെട്രോൾ പമ്പിലെത്തി പെട്രോൾ വാങ്ങി തലവഴി ഒഴിച്ചശേഷം തീകൊളുത്തി ആത്‍മഹത്യയ്‌ക്ക് ശ്രമിച്ചയാൾ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവാവ് ചികിൽസയിൽ ആയിരുന്നു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ്(43) ആണ് തൃശൂർ മെഡിക്കൽ കോളജിൽ മരിച്ചത്.

ഇന്നലെ രാത്രി എട്ടുമണിയോടെ ഇരിങ്ങാലക്കുട–ചാലക്കുടി സംസ്‌ഥാനപാതയിലെ മെറീന ആശുപത്രിക്ക് സമീപമുള്ള പെട്രോൾ പമ്പിലാണ് സംഭവം ഉണ്ടായത്. സ്‌കൂട്ടറിലെത്തിയ ഷാനവാസ് കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ അതില്‍ നല്‍കാന്‍ തയ്യാറായില്ല. കാന്‍ കൊണ്ടുവന്നാല്‍ പെട്രോള്‍ നല്‍കാമെന്നു പറഞ്ഞ് തൊട്ടടുത്ത വണ്ടിയില്‍ പെട്രോള്‍ അടിക്കാന്‍ ജീവനക്കാരന്‍ മാറിയ സമയം പെട്രോള്‍ എടുത്ത് തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് ജീവനക്കാര്‍ പറഞ്ഞു.

പമ്പിലെ ജീവനക്കാർ ഉടൻ തന്നെ തീകെടുത്തുകയും പൊള്ളലേറ്റ ഇയാളെ മറീന ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വിദഗ്‌ധ ചികിൽസക്ക് തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബവഴക്കാണ് ആത്‌മഹത്യയ്‌ക്ക്‌ കാരണമെന്നാണ് നിഗമനം.

KAUTHUKA VARTHAKAL | കൗതുക വാർത്തകൾ ഈ ലിങ്കിൽ വായിക്കാം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE