ആഭരണ പ്രിയരെയും വ്യാപാരികളെയും ഒരുപോലെ സങ്കടത്തിലാഴ്‌ത്തി ഇന്നലെ കത്തിക്കയറിയ സ്വർണവില ഇന്ന് തകിടം മറിഞ്ഞു. ഇന്നലെ ഗ്രാമിന് ഒറ്റയടിക്ക് 95 രൂപ ഉയർന്ന് വില 9380 രൂപയും പവന് 760 രൂപ ഉയർന്ന് 75,040 രൂപയുമായിരുന്നു. ഗ്രാം വില 9350 രൂപയും പവൻ 75,000 രൂപയെന്ന നാഴികക്കല്ലും തകർത്തത് ചരിത്രത്തിലാദ്യം.
ഇന്നുപക്ഷേ, കയറിയതിനേക്കാൾ തിരിച്ചിറങ്ങുന്നതാണ് കാഴ്‌ച. ഗ്രാമിന് ഒറ്റയടിക്ക് 125 രൂപ കുറഞ്ഞ് വില 9255 രൂപയിലും പവന് 1000 രൂപ ഇടിഞ്ഞ് 74,040 രൂപയിലുമെത്തി. യുഎസിലെ പലിശ നിരക്ക് സംബന്ധിച്ച അനിശ്‌ചിതത്വം, ഡോളറിന്റെ വീഴ്‌ച, തീരുമാനമാകാതെ നീളുന്ന യുഎസ്- യൂറോപ്യൻ യൂണിയൻ വ്യാപാര ചർച്ച തുടങ്ങിയ ഘടകങ്ങളുടെ കരുത്തിലായിരുന്നു ഇന്നലെ സ്വർണവിലയുടെ തേരോട്ടം.
എന്നാൽ, ഇന്ന് സാഹചര്യം മാറിമറിഞ്ഞു. കേരളത്തിൽ ഇന്ന് ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 105 രൂപ ഇടിഞ്ഞ് 7625 രൂപയായി. വെള്ളി വില ഗ്രാമിന് ഒരുരൂപ കുറഞ്ഞ് 126 രൂപ. ഇന്നലെ വെള്ളിവില റെക്കോർഡ് 127 രൂപയിലെത്തിയിരുന്നു. സംസ്‌ഥാനത്ത് മറ്റുചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണത്തിന് വില ഗ്രാമിന് 105 രൂപ കുറഞ്ഞ് 7590 രൂപയാണ്. വെള്ളി വില മാറ്റമില്ലാതെ 125 രൂപ.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!







































