ദോഹ: അനുവദിച്ച സമയപരിധിക്കുള്ളിൽ വാഹന രജിസ്‌ട്രേഷൻ പുതുക്കിയില്ലെങ്കിൽ സർക്കാർ രജിസ്‌ട്രിയിൽ നിന്ന് വാഹനം നീക്കം ചെയ്യുമെന്ന് ഖത്തർ ജനറൽ ട്രാഫിക് വകുപ്പ് അധികൃതരുടെ മുന്നറിയിപ്പ്.
വാഹന രജിസ്‌ട്രേഷൻ പുതുക്കാൻ നൽകിയിരിക്കുന്ന സമയപരിധിയുടെ കാര്യത്തിൽ ഇളവുകൾ ഇല്ലെന്നും ഗതാഗത ഡയറക്‌ടറേറ്റിലെ ലൈസൻസിങ് വകുപ്പിലെ രജിസ്‌ട്രേഷൻ വിഭാഗം മേധാവി ലഫ്. കേണൽ ഹമദ് അലി അൽ മുഹന്നദി വ്യക്‌തമാക്കി. വാഹന രജിസ്‌ട്രേഷൻ പുതുക്കൽ നടപടികൾ വേഗത്തിൽ പൂർത്തിയാകാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാങ്കേതിക പരിശോധനയ്‌ക്ക് ഫഹെസ് സെന്ററിൽ പരമാവധി 15 മിനിറ്റ് മതി. ഇൻഷുറൻസ് നടപടികൾ ഓൺലൈനിൽ പൂർത്തിയാക്കിയ ശേഷം മെട്രാഷ് ആപ്പിലൂടെ രജിസ്‌ട്രേഷൻ പുതുക്കാം. ഗതാഗത ലംഘനങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ആപ്പിലൂടെ അറിയുകയും ചെയ്യാം. കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കാനായി ജൂലൈ 27 മുതൽ 30 ദിവസത്തെ സമയമാണ് അധികൃതർ അനുവദിച്ചിരിക്കുന്നത്.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!