തിരുവനന്തപുരം: ആരാധകർക്ക് സന്തോഷവാർത്ത. ലോക ചാംപ്യൻമാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും. ഇക്കാര്യം അർജന്റീന ഫുട്ബോൾ അസോസിയേഷനും കായികമന്ത്രി വി. അബ്ദുറഹ്മാനും സ്ഥിരീകരിച്ചു. നവംബർ 10നും 18നുമിടയിലായിരിക്കും മൽസരം. അതേസമയം, എതിരാളികളെ തീരുമാനിച്ചിട്ടില്ല.
”മെസ്സി വരും ട്ടാ…. ലോക ജേതാക്കളായ ലയണൽ മെസ്സിയും സംഘവും 2025 നവംബറിൽ കേരളത്തിൽ കളിക്കും”- മന്ത്രി അബ്ദുറഹ്മാൻ സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു. അർജന്റീന ടീം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ടീം ഇത് സംബന്ധിച്ച് സ്ഥിരീകരണം നൽകിയിരുന്നില്ല.
ഇതോടെ വിഷയം വിവാദത്തിൽ ആയിരുന്നു. അതിനിടെ, ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചത് കേരള സർക്കാരാണെന്ന ആരോപണവുമായി അസോസിയേഷൻ മാർക്കറ്റിങ് വിഭാഗം മേധാവി ലിയാൻഡ്രോ പീറ്റേഴ്സൺ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ്, ടീം കേരളത്തിൽ എത്തുമെന്ന ഔദ്യോഗിയ സ്ഥിരീകരണം വന്നത്.
2011ലാണ് അർജന്റീന അവസാനമായി ഇന്ത്യയിലെത്തിയത്. അന്ന് കൊൽക്കത്ത സോൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലയെ ആണ് അർജന്റീന നേരിട്ടത്. ലോകകപ്പിൽ കിരീടം നേടിയ ടീമിന് കേരളത്തിൽ നിന്ന് ലഭിച്ച പിന്തുണയ്ക്ക് അർജന്റീന ഫുട്ബോൾ അസോസിയേഷൻ നന്ദി പറഞ്ഞിരുന്നു.
Most Read| ‘ട്രംപിന്റെ വിശ്വസ്തൻ’; സെർജിയോ ഗോർ ഇന്ത്യയിലെ പുതിയ യുഎസ് അംബാസിഡർ








































