പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിർണായക നീക്കവുമായി ബിജെപി. ബിഹാറിലെ ജാതി രാഷ്‌ട്രീയത്തിന് അതീതമായി ഹിന്ദുത്വ അജൻഡ പരീക്ഷിക്കാനുള്ള നീക്കത്തിലാണ് ബിജെപി. ഇതിന്റെ ഭാഗമായി ബിഹാറിലെ ഹിന്ദു മഠങ്ങളിലെ സന്യാസിമാരുടെയും ക്ഷേത്ര തന്ത്രിമാരുടെയും യോഗം ഈ മാസം 18ന് ബിജെപി വിളിച്ചിട്ടുണ്ട്.
പട്‌നയിൽ സംഘടിപ്പിക്കുന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കും. ഹിന്ദു വോട്ട് ഏകീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി സന്യാസി സമൂഹത്തിന്റെ സഹായം തേടുന്നത്. ബിഹാറിലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മുഖ്യമന്ത്രി നിതീഷ് കുമാർ ഹിന്ദുത്വ അജൻഡയിൽ നിന്ന് അകലം പാലിച്ചിരുന്നു.
ബിഹാറിൽ വികസനത്തിനൊപ്പം ദേശീയതയും ഹിന്ദുത്വവും എൻഡിഎയുടെ തിരഞ്ഞെടുപ്പ് വിഷയങ്ങളായി ഉന്നയിക്കാനാണ് ബിജെപി ശ്രമം. പാക്കിസ്‌ഥാനെതിരായ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയിലെ വിജയം ഉയർത്തിക്കാട്ടി ദേശീയത വോട്ടാക്കി മാറ്റാനാണ് പദ്ധതി.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ