നിലമ്പൂർ: പുലർച്ചെയുള്ള നിലമ്പൂർ- ഷൊർണൂർ മെമു സർവീസിന് നാളെ മുതൽ സമയമാറ്റം. കൂടുതൽ കണക്ഷൻ ട്രെയിനുകൾക്ക് സാധ്യത തുറക്കുന്നതാണ് സമയ മാറ്റം. നിലമ്പൂരിൽ നിന്ന് പുലർച്ചെ 3.40ന് പുറപ്പെടുന്ന മെമു നാളെ മുതൽ അരമണിക്കൂർ നേരത്തെയാകും. ഇനിമുതൽ പുലർച്ചെ 3.10നാണ് ട്രെയിൻ പുറപ്പെടുക.
ഇതോടെ ഇവിടെനിന്നുള്ള യാത്രക്കാർക്ക് ഷൊർണൂരിൽ നിന്ന് കൂടുതൽ ട്രെയിനുകൾക്ക് കണക്ഷൻ കിട്ടും. നിലമ്പൂരിൽ നിന്ന് മെമു സർവീസ് തുടങ്ങിയപ്പോൾ തന്നെ ഈ ആവശ്യം ഉയർന്നിരുന്നു. രാവിലെ പുറപ്പെടുന്ന 66325/ 66324 നമ്പർ വണ്ടി 3.20ന് നിലമ്പൂർ വിട്ട് 4.20ന് ഷൊർണൂരിൽ എത്തുന്ന രീതിയിലാണ് പുതിയ സമയക്രമം.
സമയമാറ്റത്തോടെ കിട്ടുന്ന കണക്ഷൻ ട്രെയിനുകൾ
4.30ന് ഷൊർണൂർ വിടുന്ന 66319 ഷൊർണൂർ- എറണാകുളം ആലപ്പുഴ മെമു
4.50ന് ഷൊർണൂർ വിടുന്ന 22638 ചെന്നൈ-വെസ്‌റ്റ് കോസ്‌റ്റ് എക്‌സ്‌പ്രസ്
ഇതേ മെമുവിൽ കയറിയാൽ പട്ടാമ്പി, കുറ്റിപ്പുറം, തിരുനാവായ, തിരൂർ, താനൂർ, പരപ്പനങ്ങാടി, വള്ളിക്കുന്ന്, ഫറോക്ക്, കോഴിക്കോട്, കൊയിലാണ്ടി, വടകര, മാഹി, തലശ്ശേരി, കണ്ണൂർ ഭാഗത്തേക്കും എത്താം. രാവിലെ ഒമ്പതിന് കണ്ണൂരിലെത്തും.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി