തിരുവനന്തപുരം: മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ബിഎസ് സുനിൽകുമാറിനെ മാറ്റി ആരോഗ്യവകുപ്പ്. അസോഷ്യേറ്റ് പ്രഫസർ ഡോ. സി.ജി ജയചന്ദ്രനാണ് പകരം ചുമതല. സൂപ്രണ്ട് പദവിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുനിൽകുമാർ നേരത്തെ കത്ത് നൽകിയിരുന്നു.
ആശുപത്രിയുടെ സൂപ്രണ്ടായി തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ച് സുനിൽകുമാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനാണ് കത്ത് നൽകിയിരുന്നത്. ഗവേഷണ ആവശ്യം മുൻനിർത്തി വിടുതൽ നൽകണമെന്ന ആവശ്യം പരിഗണിച്ച് സുനിൽ കുമാറിനെ സ്‌ഥാനത്ത് നിന്ന് മാറ്റുന്നു എന്നാണ് ഉത്തരവിൽ പറയുന്നത്.
ഡോ. ഹാരിസ് ചിറയ്‌ക്കലിന്റെ തുറന്നുപറച്ചിൽ അടക്കം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിവാദങ്ങൾ തുടർക്കഥ ആയതോടെയാണ് സുനിൽകുമാർ സൂപ്രണ്ട് സ്‌ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചത്. ഹാരിസിനെതിരെ സൂപ്രണ്ടും പ്രിൻസിപ്പലും നടത്തിയ വാർത്താ സമ്മേളനവും, വാർത്താ സമ്മേളനത്തിനിടെയുള്ള ഫോൺ വിളികളും ഏറെ വിവാദമായിരുന്നു.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി








































