തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ ക്രൈ ബ്രാഞ്ച് കേസെടുത്തു. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. ക്രൈം ബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷാകും പ്രത്യേക അന്വേഷണ സംഘത്തിന്റെയും മേധാവി.
സ്‌പോൺസർ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയും സഹായികളും ദേവസ്വം ഉദ്യോഗസ്‌ഥരും ഉൾപ്പടെ കേസിൽ പത്തുപേരാണ് പ്രതി സ്‌ഥാനത്ത് ഉള്ളത്. വ്യാജരേഖ ചമയ്‌ക്കൽ, വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അറസ്‌റ്റ് അടക്കമുള്ള നടപടികളിലേക്ക് ക്രൈം ബ്രാഞ്ച് വൈകാതെ കടക്കുമെന്നാണ് വിവരം.
സ്വർണം പൂശലിൽ തിരിമറി നടന്നിട്ടുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിൽ കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. വിഷയത്തിൽ ദേവസ്വം വിജിലൻസ് റിപ്പോർട് സമർപ്പിച്ചതിന് പിന്നാലെയായിരുന്നു കോടതി നിർദ്ദേശം. 2019ൽ സ്വർണം പൂശിയ സമയത്ത് 474.9 ഗ്രാം സ്വർണമാണ് കാണാതായിട്ടുള്ളതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Most Read| അശ്‌ളീല ഉള്ളടക്കം; 25 ഒടിടി പ്ളാറ്റുഫോമുകൾക്ക് നിരോധനം