തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത എയർഹോണുകൾക്കെതിരെ കടുത്ത നടപടിയുമായി മോട്ടോർവാഹന വകുപ്പ്. ഇന്നലെ മുതൽ പരിശോധന ആരംഭിച്ചു. 19 വരെ പരിശോധന നടത്താനാണ് നിർദ്ദേശം.
കഴിഞ്ഞദിവസം കോതമംഗലത്ത് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ പങ്കെടുത്ത ചടങ്ങിനിടെ അമിത വേഗത്തിലും ഹോൺ മുഴക്കിയും പാഞ്ഞ ബസിനെതിരെ നടപടിയെടുക്കാൻ മന്ത്രി നിർദ്ദേശിച്ചിരുന്നു. ബസിന്റെ പെർമിറ്റും റദ്ദാക്കി. അതിനുശേഷമാണ് പരിശോധനയ്ക്ക് നിർദ്ദേശം നൽകിയത്.
അനുമതിയില്ലാതെ ഉപയോഗിക്കുന്ന എയർഹോണുകൾ പിടിച്ചെടുത്ത് മാദ്ധ്യമങ്ങളുടെ സാന്നിധ്യത്തിൽ റോഡ് റോളർ കയറ്റി നശിപ്പിക്കണമെന്നാണ് മന്ത്രിയുടെ നിർദ്ദേശം. ഓരോ ജില്ലയിലെയും പരിശോധനയുടെ കണക്കുകൾ ദിവസേന കൈമാറണമെന്നും നിർദ്ദേശമുണ്ട്. വാഹനങ്ങളിലെ എയർഹോണുകൾ നീക്കം ചെയ്യണമെന്ന ഹൈക്കോടതിയുടെ മുൻ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് വകുപ്പ് നടപടി.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ