‘രാഷ്‌ട്രപതിയുടെ ശബരിമല ദർശനം ആചാരലംഘനം’; ഡിവൈഎസ്‌പിയോട് വിശദീകരണം തേടി

രാഷ്‌ട്രപതിയുടെ ശബരിമല സന്ദർശനത്തിൽ ആചാരലംഘനം ഉണ്ടായെന്നും ഹൈക്കോടതി വിധികൾ കാറ്റിൽ പറത്തിയെന്നും കാട്ടി വാട്‌സ് ആപ്പിൽ സ്‌റ്റാറ്റസിട്ട ആലത്തൂർ ഡിവൈഎസ്‌പി ആർ. മനോജ് കുമാറിനോടാണ് പാലക്കാട് എസ്‌പി വിശദീകരണം തേടിയത്.

By Senior Reporter, Malabar News
Alathoor DYSP Whatsapp Status Controversy
ആലത്തൂർ ഡിവൈഎസ്‌പി ആർ. മനോജ് കുമാർ
Ajwa Travels

പാലക്കാട്: രാഷ്‌ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് വാട്‌സ് ആപ്പിൽ സ്‌റ്റാറ്റസിട്ട ഡിവൈഎസ്‌പിയോട് പാലക്കാട് എസ്‌പി വിശദീകരണം തേടി. വിശദീകരണം തൃപ്‌തികരമല്ലെങ്കിൽ തുടർ നടപടി ഉണ്ടാകുമെന്നാണ് വിവരം. ആലത്തൂർ ഡിവൈഎസ്‌പി ആർ. മനോജ് കുമാറാണ് സ്‌റ്റാറ്റസ്‌ ഇട്ടത്.

രാഷ്‌ട്രപതിയുടെ ശബരിമല സന്ദർശനത്തിൽ ആചാരലംഘനം ഉണ്ടായെന്നും ഹൈക്കോടതി വിധികൾ കാറ്റിൽ പറത്തിയെന്നും മനോജ് കുമാറിന്റെ സ്‌റ്റാറ്റസിൽ പറയുന്നു. ഒരു വ്യക്‌തിക്കായി ഭക്‌തരെ തടയരുതെന്നും ആർക്കും വിഐപി പരിഗണന നൽകരുതെന്നും വാഹനത്തിൽ മലകയറ്റരുതെന്നും ഹൈക്കോടതി വിധിയുണ്ട്. ഇതെല്ലാം ലംഘിച്ചു.

യൂണിഫോമിട്ട് സുരക്ഷാ ഉദ്യോഗസ്‌ഥർ പതിനെട്ടാം പടി ചവിട്ടി. ആചാരലംഘനം അറിഞ്ഞിട്ടും കോൺഗ്രസും ബിജെപിയും നാമജപ യാത്ര നടത്തിയില്ല. ഇത് പിണറായി വിജയനാണെങ്കിൽ എന്താകും പുകിൽ. അപ്പോൾ പ്രശ്‌നം വിശ്വാസമോ ആചാരമോ അല്ലെന്നും രാഷ്‌ട്രീയമാണെന്നും സ്‌റ്റാറ്റസിൽ ഉണ്ട്. അതേസമയം, ട്രെയിൻ യാത്രയ്‌ക്കിടെ വാട്‌സ് ആപ്പിൽ വന്ന കുറിപ്പ് അബദ്ധത്തിൽ സ്‌റ്റാറ്റസ്‌ ആകുകയായിരുന്നുവെന്ന് ഡിവൈഎസ്‌പി പറയുന്നു.

Most Read| ഇവൻ ‘ചില്ലറ’ക്കാരനല്ല, കോടികളുടെ മുതൽ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള തക്കാളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE