ന്യൂഡെൽഹി: കേരളത്തിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ കേരളത്തെ ഒഴിവാക്കണമെന്ന ആവശ്യം തള്ളിയാണ് പ്രഖ്യാപനം.
ബിഹാറിൽ നടന്ന ഒന്നാംഘട്ടത്തിന് പിന്നാലെ 12 സംസ്ഥാനങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ എസ്ഐആർ നടപ്പാക്കുക. നാളെ മുതൽ നവംബർ മൂന്നുവരെയാകും പ്രാഥമിക നടപടിക്രമങ്ങൾ. നവംബർ നാലുമുതൽ ഡിസംബർ 12 വരെ വീടുകൾ കയറി വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കും. ഡിസംബർ ഒമ്പതിന് കരട് വോട്ടർ പട്ടിക പ്രഖ്യാപിക്കും.
ജനുവരി എട്ടുവരെ കരട് വോട്ടർ പട്ടികയിൽ പരാതിയുണ്ടെങ്കിൽ സമർപ്പിക്കാം. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി ഏഴിനാകും പ്രസിദ്ധീകരിക്കുക. തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ ആദ്യവാരം പ്രഖ്യാപിക്കാനിരിക്കെയാണ് കമ്മീഷന്റെ നീക്കം.
ബിഹാറിൽ എസ്ഐആർ വിജയകരമായി പൂർത്തിയാക്കിയെന്ന് അവകാശപ്പെട്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രണ്ടാം ഘട്ടം പ്രഖ്യാപിച്ചത്. എസ്ഐആർ നടപ്പാക്കുന്ന കേരളം ഉൾപ്പടെയുള്ള 12 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും വോട്ടർ പട്ടിക ഇന്ന് രാത്രി മരവിപ്പിക്കും. എസ്ഐആറിനുള്ള നടപടി ക്രമങ്ങൾ ഇന്ന് മുതൽ തുടങ്ങും. ഓൺലൈനായും അപേക്ഷ പൂരിപ്പിക്കാം.
Most Read| ഇവൻ ‘ചില്ലറ’ക്കാരനല്ല, കോടികളുടെ മുതൽ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള തക്കാളി







































