ഇന്ത്യൻ വിപണിയിൽ പുതിയ കോളിളക്കം; നവംബർ 25ന് ടാറ്റ സിയാറ എത്തും 

ഐതിഹാസിക മോഡലായ സിയാറയുടെ തിരിച്ചുവരവോടെ വിപണിയിൽ കൂടുതൽ നേട്ടം കൈവരിക്കാം എന്ന പ്രതീക്ഷയിലാണ് നിർമാതാക്കൾ.

By Senior Reporter, Malabar News
New Tata Sierra
Ajwa Travels

ഇന്ത്യൻ വിപണിയിൽ പുതിയ കോളിളക്കം സൃഷ്‌ടിക്കാൻ ടാറ്റ. ഐതിഹാസിക മോഡലായ സിയാറയുടെ തിരിച്ചുവരവോടെ വിപണിയിൽ കൂടുതൽ നേട്ടം കൈവരിക്കാം എന്ന പ്രതീക്ഷയിലാണ് നിർമാതാക്കൾ. രാജ്യത്തുടനീളം മാസങ്ങൾ നീണ്ട പരീക്ഷണങ്ങൾക്ക് ശേഷം, നവംബർ 25ന് സിയാറ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും.

ഈവർഷം ആദ്യം ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ പ്രൊഡക്ഷൻ- സ്‌പെക്ക് പതിപ്പ് ടാറ്റ പ്രദർശിപ്പിച്ചിരുന്നെങ്കിലും വാഹനത്തിന്റെ ഇന്റീരിയർ രഹസ്യമാക്കി വെച്ചിരുന്നു. എന്നാൽ, അടുത്തിടെ സാമൂഹിക മാദ്ധ്യമങ്ങളിലും മറ്റും ലീക്കായ ചിത്രങ്ങളിൽ നിന്ന്, മഹീന്ദ്ര XEV 9e- യുടേതിന് സമാനമായി ടാറ്റയുടെ ആദ്യത്തെ മൂന്ന് സ്‌ക്രീൻ ഡാഷ്ബോർഡ് ലേഔട്ട് സിയാറയിൽ ഉണ്ടാവുമെന്ന് സ്‌ഥിരീകരിക്കാനായി.

കൂടാതെ, ഇല്യുമിനേറ്റഡ് ലോഗോ വരുന്ന പുതിയ സ്‌റ്റിയറിങ് വീൽ, സി കൺട്രോളുകൾക്കുള്ള ടച്ച് പാനൽ, പനോരമിക് ഗ്ളാസ് റൂഫ്, 360-ഡിഗ്രി ക്യാമറ, പവർഡ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ADAS സേഫ്റ്റി സ്യൂട്ട് എന്നിവയ്‌ക്കൊപ്പം ഫീച്ചർ ലോഡഡായ ഒരു ക്യാബിൻ എക്‌സ്‌പീരിയൻസ് എസ്‌യുവി വാഗ്‌ദാനം ചെയ്യും.

സിയാറയുടെ ഇലക്‌ട്രിക് പതിപ്പ് ആദ്യം പുറത്തിറക്കാനാണ് ടാറ്റ പദ്ധതിയിട്ടിരുന്നത്. തുടർന്ന് ICE വേരിയന്റ് പുറത്തിറക്കാനായിരുന്നു പ്ളാൻ. എന്നിരുന്നാലും പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം അടുത്തമാസം മോഡൽ സിയാറ ആദ്യം എത്തുമെന്നാണ് പറയപ്പെടുന്നത്.

Most Read| ക്ഷേമ പെൻഷൻ 2000 രൂപയാക്കി, ആശമാരുടെ ഓണറേറിയം വർധിപ്പിച്ചു; വമ്പൻ പ്രഖ്യാപനങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE