കണ്ണൂർ: കുളിപ്പിക്കുന്നതിനിടെ രണ്ടുമാസം പ്രായമായ കുട്ടി കിണറ്റിൽ വീണ് മരിച്ചു. കുറുമാത്തൂർ പോക്കുണ്ട് ജാബിർ- മുബഷിറ ദമ്പതികളുടെ മകൻ ഹാമിഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. കിണറിന് സമീപത്ത് നിന്ന് മുബഷിറ കുട്ടിയെ കുളിപ്പിക്കുകയായിരുന്നു.
ഇതിനിടെ കുട്ടി കുതറുകയും കിണറ്റിലേക്ക് വീഴുകയുമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. നല്ല ആഴമുള്ള കിണറ്റിലേക്കാണ് കുട്ടി വീണത്. ബഹളം കേട്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ തളിപ്പറമ്പ് ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Most Read| ഇവൻ ‘ചില്ലറ’ക്കാരനല്ല, കോടികളുടെ മുതൽ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള തക്കാളി





































