ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാനിൽ ചാവേറാക്രമണം. 12 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇസ്‌ലാമാബാദ് ജില്ലാ കോടതിക്ക് മുന്നിൽ ഇന്ന് ഉച്ചയോടെയാണ് സ്‌ഫോടനമുണ്ടായത്. കോടതിയിൽ വിചാരണയ്‌ക്കായി എത്തിയവർക്കാണ് പരിക്കേറ്റത്. ഒരു വാഹനത്തിനുള്ളിൽ നിന്ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുവെന്നാണ് പാക്ക് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.
ചാവേർ ആക്രമണമാണ് നടന്നതെന്ന് പാക്കിസ്‌ഥാൻ പ്രസിഡണ്ട് ആസിഫ് അലി സർദാരി പറഞ്ഞു. രാജ്യം യുദ്ധ സാഹചര്യത്തിലാണെന്നും ഈ സാഹചര്യത്തിൽ അഫ്‌ഗാനിസ്‌ഥാനുമായുള്ള ചർച്ചയിൽ ശുഭകരമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത് നിഷ്‌ഫലമായിരിക്കുമെന്നും പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.
20ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്. പരിക്കേറ്റവരിൽ ഏറെയും അഭിഭാഷകരാണെന്നാണ് വിവരം. പാർക്ക് ചെയ്‌തിരുന്ന കാറിലാണ് സ്‍ഫോടനം ഉണ്ടായത്. ആറുകിലോമീറ്റർ ദൂരത്തോളം സ്‌ഫോടന ശബ്‌ദം കേട്ടതായും റിപ്പോർട്ടുകളുണ്ട്. സ്‍ഫോടനം നടന്നിടത്ത് പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഡെൽഹിയിൽ സ്‌ഫോടനം നടന്നതിന്റെ പിറ്റേന്നാണ് പാക്കിസ്‌ഥാനിലും സമാന രീതിയിൽ ചാവേറാക്രമണം ഉണ്ടായിട്ടുള്ളത്.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!








































