കൊച്ചി: സംസ്‌ഥാനത്ത് എസ്‌ഐആർ നടപ്പാക്കുന്നത് നീട്ടിവയ്‌ക്കണമെന്ന ആവശ്യവുമായി സംസ്‌ഥാന സർക്കാരിന് സുപ്രീം കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി. എസ്‌ഐആറിൽ ഇടപെടാനില്ലെന്ന് വ്യക്‌തമാക്കിയ ജസ്‌റ്റിസ് വി.ജി അരുൺ സംസ്‌ഥാന സർക്കാരിന്റെ ഹരജിയിലെ നടപടികൾ അവസാനിപ്പിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്‌ഐആർ നീട്ടിവയ്‌ക്കണം എന്നായിരുന്നു സംസ്‌ഥാന സർക്കാരിന്റെ ആവശ്യം. ഉദ്യോഗസ്‌ഥ ക്ഷാമവും ഭരണസ്‌തംഭനവും ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ, എസ്‌ഐആർ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും, ഉദ്യോഗസ്‌ഥ ക്ഷാമം ഉണ്ടെന്ന കാര്യം സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടില്ലെന്നും ആയിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. എസ്‌ഐആർ നടപടികൾ പകുതിയിലേറെ പൂർത്തിയായെന്നും ഈ സാഹചര്യത്തിൽ നിർത്തിവയ്‌ക്കുന്നത് പ്രതിസന്ധിക്ക് ഇടയാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
Most Read| ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട സ്‌ഥലങ്ങൾ; പട്ടികയിൽ കൊച്ചിയും








































