അനിൽ അക്കര പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ; അടാട്ട് നിന്ന് ജനവിധി തേടും

അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ആം വാർഡിലാണ് അനിൽ അക്കര മൽസരിക്കുക. 2000 മുതൽ 2010 വരെ അടാട്ട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു.

By Senior Reporter, Malabar News
anil-akkara
അനിൽ അക്കര
Ajwa Travels

തൃശൂർ: വടക്കാഞ്ചേരി മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അനിൽ അക്കര പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്‌ഥാനാർഥിയാകും. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ആം വാർഡിലാണ് അനിൽ അക്കര മൽസരിക്കുക. 2000 മുതൽ 2010 വരെ അടാട്ട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു.

2000 മുതൽ 2003 വരെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയി. 2003 മുതൽ 2010 വരെ പഞ്ചായത്ത് പ്രസിഡണ്ടായി. ഭരണത്തിലിരിക്കെ, ദേശീയ, സംസ്‌ഥാന പുരസ്‌കാരങ്ങൾ പഞ്ചായത്തിന് നേടിക്കൊടുത്തു. 2010ൽ ജില്ലാ പഞ്ചായത്ത് അംഗമായി. രണ്ടരവർഷം വികസന സ്‌റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായി. ഒരുമാസം ജില്ലാ പഞ്ചായത്ത് ആക്‌ടിങ് പ്രസിഡണ്ടായി.

2016ലെ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ നിന്ന് മൽസരിച്ച് ജയിച്ചാണ് അനിൽ അക്കര നിയമസഭയിൽ എത്തുന്നത്. 45 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. എന്നാൽ, 2021ൽ സിപിഎം മണ്ഡലം പിടിച്ചെടുത്തു. സിപിഎം സ്‌ഥാനാർഥി സേവ്യർ ചിറ്റിലപ്പള്ളിയോടാണ് അന്ന് പരാജയപ്പെട്ടത്. എഐസിസി സെക്രട്ടറിയായിരുന്ന അനിലിനെ അടുത്തിടെയാണ് കെപിസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചത്.

Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE