പത്തനംതിട്ട: ശബരിമലയിൽ ഭക്തരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ നാളെ സ്പോട്ട് ബുക്കിങ് 5000 പേർക്ക് മാത്രമായി നിജപ്പെടുത്തിയതായി ദേവസ്വം ബോർഡ് അറിയിച്ചു. വെർച്വൽ ക്യൂ ബുക്കിങ് വഴി 70,000 പേർക്ക് ദർശനം നടത്താൻ സൗകര്യമൊരുക്കും.
ഇന്നും ശബരിമലയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഓരോ ദിവസത്തെയും തിരക്കിന് അനുസരിച്ച് സ്പോട്ട് ബുക്കിങ് അനുവദിക്കുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ ഹൈക്കോടതി അനുവാദം നൽകിയിരുന്നു. ഇതോടെ ഓരോ സമയത്തെയും ഭക്തജന തിരക്ക് ദേവസ്വം ബോർഡും പോലീസും ചേർന്ന് വിലയിരുത്തിയാണ് സ്പോട്ട് ബുക്കിങ് അനുവദിക്കുന്നത്.
10,000ത്തിന് മുകളിലാണ് ഇന്നത്തെ സ്പോട്ട് ബുക്കിങ്. ഇതുവരെ എത്തിയ ഭക്തരുടെ എണ്ണം ആറരലക്ഷം പിന്നിട്ടു. തീർഥാടകരുടെ എണ്ണം കൂടിയെങ്കിലും തിരക്ക് നിയന്ത്രണവിധേയമാണ്. തിക്കും തിരക്കുമില്ലാതെ സുഖമമായ അയ്യപ്പദർശനം സാധ്യമാക്കാനായി എല്ലാവിധ ക്രമീകരണങ്ങളും ശബരിമലയിലും ബന്ധപ്പെട്ട കേന്ദ്രങ്ങളിലും ലഭ്യമാണ്.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!







































