സഞ്ചാര സൗഹൃദ നഗരം; ലോകത്തിലെ ഏറ്റവും സുരക്ഷിത ഇടമായി അബുദാബി

നമ്പിയോ സൂചികയിൽ തുടർച്ചയായി ഒമ്പത് വർഷവും സുരക്ഷിത നഗരമെന്ന സ്‌ഥാനം അബുദാബി നിലനിർത്തുകയാണ്.

By Senior Reporter, Malabar News
Abu Dhabi
Ajwa Travels

ലോകത്തിലെ ഏറ്റവും സുരക്ഷിത ഇടമായി അബുദാബി തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തെ റിസ്‌ക് മാനേജ്മെന്റ് ടെക്‌നോളജി, ട്രാവൽ വിദഗ്‌ധരായ സേഫ്ച്വർ, റിസ്‌ക് ലൈൻ കമ്പനികൾ നടത്തിയ സർവേയിലാണ് ലോകത്തെ പത്ത് സുരക്ഷിത നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടത്.

സർവേ പ്രകാരം യുഎഇ തലസ്‌ഥാന നഗരിയായ അബുദാബിക്കാണ് പട്ടികയിൽ ഒന്നാം സ്‌ഥാനം. ബേൺ (സ്വിറ്റ്സർലൻഡ്), മോണ്ടെവിഡിയോ (യുറഗ്വായ്), മ്യൂണിക് (ജർമനി), ഒട്ടാവ (കാനഡ), പെർത്ത് (ഓസ്ട്രേലിയ), റെയ്‌ക്ക്‌യാവിക് (ഐസ്‌ലൻഡ്), സിംഗപ്പൂർ, ടോക്കിയോ (ജപ്പാൻ), വാൻകൂവർ (കാനഡ) എന്നിവയാണ് ആദ്യ പത്തിൽ ഇടംപിടിച്ച മറ്റു സുരക്ഷിത നഗരങ്ങൾ.

ആരോഗ്യ പരിപാലനം, പാരിസ്‌ഥിതിക അപകടങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്‌ഥാനമാക്കി ആയിരുന്നു വിശകലനം. കുറഞ്ഞ കുറ്റകൃത്യ നിരക്ക്, മികച്ച ഭരണം, കാര്യക്ഷമമായ പൊതു സേവനങ്ങൾ, സഞ്ചാര സൗഹൃദം, രാഷ്‌ട്രീയ സ്‌ഥിരത എന്നിവയാണ് ഈ നഗരങ്ങളെ സുരക്ഷിതമാക്കുന്നത്. നമ്പിയോ സൂചികയിൽ തുടർച്ചയായി ഒമ്പത് വർഷവും സുരക്ഷിത നഗരമെന്ന സ്‌ഥാനം അബുദാബി നിലനിർത്തുകയാണ്.

Most Read| പാലക്കാട് വിരുന്നെത്തി പമ്പരക്കാട; 6000 കി.മീ നിർത്താതെ പറക്കും, പമ്പരം പോലെ കറങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE