ന്യൂഡെൽഹി: വിമാനനിരക്കിൽ പരിധി നിശ്ചയിച്ച കേന്ദ്രസർക്കാർ ഉത്തരവിന് ശേഷവും ഉയർന്ന നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് അർഹതപ്പെട്ട തുക തിരികെ ലഭിക്കും. എയർ ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശനിയാഴ്ച രാവിലെയാണ് സർക്കാർ ഉത്തരവിറങ്ങിയതെങ്കിലും വെബ്സൈറ്റിലും തേർഡ് പാർട്ടി പോർട്ടലുകളിലും ഘട്ടം ഘട്ടമായാണ് ഇതനുസരിച്ചുള്ള നിരക്കിലെ മാറ്റങ്ങൾ വരുത്തുന്നുണ്ട്. നിരക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടും വിമാനക്കൂലി കുറഞ്ഞില്ലെന്ന് പലരും വിമർശനം ഉന്നയിച്ചിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ് പുതിയ നിയന്ത്രണം പൂർണമായും നടപ്പാക്കിയതായി എയർ ഇന്ത്യ ഗ്രൂപ്പ് ഇന്ന് പുലർച്ചെ അറിയിച്ചു.
എയർ ഇന്ത്യ ഇതനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. ചില തേർഡ് പാർട്ടി സിസ്റ്റങ്ങളെ ആശ്രയിച്ചതുകൊണ്ടാണ് കാലതാമസമുണ്ടായതെന്ന് കമ്പനി അറിയിച്ചു. ശനിയാഴ്ച മുതൽ നിരക്ക് നിയന്ത്രണം നടപ്പാക്കുന്നതുവരെ ഉയർന്ന അടിസ്ഥാന നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഇവ തമ്മിലുള്ള വ്യത്യാസം എത്രയാണോ, ആ തുക യാത്രക്കാരന് തിരികെ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.
Most Read| 8.28 കിലോ ഭാരം! ലോകത്തിലെ ഏറ്റവും ഭാരമേറിയ കൈതച്ചക്ക ഓസ്ട്രേലിയയിൽ






































