ഇയർ എൻഡ് ഓഫറുകൾ പ്രഖ്യാപിച്ച് കിയയുടെ കേരളത്തിലെ ഏറ്റവും വലിയ ഡീലറായ ഇഞ്ചിയോൺ കിയ. ഈ ഓഫർ കാലയളവിൽ, നിലവിലുള്ള ജിഎസ്‌ടി ആനുകൂല്യങ്ങൾക്ക് പുറമെ, കിയ സെൽറ്റോസ് 1.46 ലക്ഷം രൂപ വരെയും സിറോസ് 1.18 ലക്ഷം രൂപ വരെയും അധിക ആനുകൂല്യങ്ങളോടെ ഉപഭോക്‌താക്കൾക്ക് സ്വന്തമാക്കാം.
കൂടാതെ, ക്ളാവിസ് പെട്രോൾ, ഡീസൽ മോഡലുകൾക്ക് 90,620 രൂപ വരെയും ക്ളാവിസ് ഇവി മോഡലിന് 80,620 രൂപ വരെയും അധിക ആനുകൂല്യങ്ങൾക്ക് ലഭ്യമാണ്. കിയ സോണറ്റിന് ജിഎസ്‌ടി ആനുകൂല്യങ്ങൾക്ക് പുറമെ 58,750 രൂപ വരെ പ്രത്യേക ആനുകൂല്യങ്ങളും ഈ കാലയളവിൽ ലഭിക്കുന്നതാണ്.
ഈ ഓഫറുകൾ 2025 ഡിസംബർ 31 വരെ തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ഇഞ്ചിയോൺ കിയയുടെ എല്ലാ ഡീലർഷിപ്പുകളിലും ലഭ്യമാകും.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!





































