പമ്പ: ശബരിമല മണ്ഡലകാല തീർഥാടനത്തിന് ഇന്ന് സമാപനം. രാത്രി പത്തുമണിക്ക് ഹരിവരാസനം പാടി നട അടയ്‌ക്കും. മകരവിളക്ക് ഉൽസവത്തിനായി ഡിസംബർ 30ന് വൈകീട്ട് അഞ്ചുമണിക്കാണ് ഇനി നട തുറക്കുക. വെർച്വൽ ക്യൂവിൽ ജനുവരി പത്തുവരെ ബുക്കിങ് കഴിഞ്ഞതായാണ് വിവരം. ജനുവരി 14നാണ് മകരവിളക്ക്.
ഇക്കുറി മണ്ഡലകാലത്ത് 30.01 ലക്ഷം തീർഥാടകരാണ് ദർശനത്തിന് എത്തിയത്. കഴിഞ്ഞവർഷം ഇക്കാലയളവിൽ 32.49 ലക്ഷം തീർഥാടകർ ദർശനം നടത്തിയിരുന്നു. വെർച്വൽ ക്യൂവിലും സ്‌പോട്ട് ബുക്കിങ്ങിലും കൊണ്ടുവന്ന കർശന നിയന്ത്രണങ്ങളാണ് ഇത്തവണ തീർഥാടകർ കുറയാൻ കാരണമായി കരുതുന്നത്.
ഇത്തവണ ഏറ്റവും കൂടുതൽപ്പേർ ദർശനത്തിനെത്തിയത് നവംബർ 19നാണ്. അന്ന് 1,02,299 പേർ ദർശനം നടത്തി. ഏറ്റവും കുറവ് ഈമാസം 12നും. അന്ന് ആകെ എത്തിയത് 49,738 പേർ മാത്രം. തങ്കഅങ്കി സന്നിധാനത്തെത്തിയ വെള്ളിയാഴ്‌ച 30,000 പേർക്കും മണ്ഡലപൂജ ദിവസമായ ഇന്ന് 35,000 പേർക്കും മാത്രമാണ് വെർച്വൽ ക്യൂ നൽകിയത്.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്‌ക്കരികിൽ ഗാബി







































