പമ്പ: ശബരിമല മണ്ഡലകാല തീർഥാടനം അവസാനിച്ചപ്പോൾ റെക്കോർഡ് നടവരവ്. ഈ സീസണിൽ ആകെ നടവരവ് 332,77,05132 രൂപയാണ്. മണ്ഡലകാലത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നടവരവാണിതെന്നാണ് സൂചന. അപ്പം വിൽപ്പനയിലൂടെ 12 കോടിയും അരവണ നൽകിയതിലൂടെ 142 കോടിയുമാണ് ലഭിച്ചത്.
കാണിക്ക, മുറിവാടക, കുത്തകലേലം എന്നിവയും അടക്കമുള്ള കണക്കാണിത്. കാണിക്കയായി ലഭിച്ചത് 83,17,61,509 രൂപ. 2024ൽ 41 ദിവസം പിന്നിട്ടപ്പോൾ 297,06,67,679 രൂപയായിരുന്നു വരവ്. ഈവർഷം 40 ദിവസം പിന്നിട്ടപ്പോൾ 35.70 കോടി രൂപ കൂടുതലായി ലഭിച്ചു. കഴിഞ്ഞവർഷം കാണിക്കയായി ലഭിച്ചത് 80,25,74,567 രൂപയാണ്.
അതേസമയം, ശബരിമല മണ്ഡലകാല തീർഥാടനത്തിന് സമാപനം കുറിച്ച് ഇന്നലെ രാത്രി പത്തുമണിക്ക് ഹരിവരാസനം പാടി നട അടച്ചു. മകരവിളക്ക് ഉൽസവത്തിനായി 30ന് വൈകീട്ട് അഞ്ചുമണിക്കാണ് ഇനി നട തുറക്കുക. വെർച്വൽ ക്യൂവിൽ ജനുവരി പത്തുവരെ ബുക്കിങ് കഴിഞ്ഞതായാണ് വിവരം. ജനുവരി 14നാണ് മകരവിളക്ക്.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്‌ക്കരികിൽ ഗാബി







































