ന്യൂഡെൽഹി: ഉന്നാവ് പീഡനക്കേസിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി. പ്രതിയായ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെൻഗാറിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിന തടവുശിക്ഷ മരവിപ്പിച്ച ഡെൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. കൂടുതൽ വാദങ്ങളിലേക്ക് കടക്കാമെന്ന് കോടതി അറിയിച്ചു.
അതിജീവിതയ്‌ക്ക് നിയമസഹായം ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. സിബിഐയുടെ വാദങ്ങളാണ് പ്രധാനമായും ഇന്ന് കോടതി കേട്ടത്. സാധാരണ ഇത്തരം കേസുകളിൽ ജാമ്യം നൽകിയാൽ റദ്ദാക്കാറില്ല. എന്നാൽ, ഉന്നവ ബലാൽസംഗ കേസിൽ സാഹചര്യം ഗുരുതരമെന്നായിരുന്നു കോടതി നിരീക്ഷണം. കേസിൽ അതിജീവിതയെ സംരക്ഷിക്കുന്നതും ആവശ്യമായ സഹായങ്ങൾ നൽകുന്നതും അഭിഭാഷകയായ യോഗിത ആണ്.
ഹീനമാണ് കുറ്റമാണ് പ്രതി നടത്തിയത്. ഒരു കൊച്ചുകുട്ടിയെ ബലാൽസംഗം ചെയ്‌തു. വിചാരണക്കോടതി എല്ലാ വശങ്ങളും പരിശോധിച്ചാണ് വിധി പറഞ്ഞത്. ഇതിനെതിരെ പ്രതി നൽകിയ അപ്പീൽ ഹൈക്കോടതിയിലാണ്. ബലാൽസംഗക്കുറ്റം സംശയാതീതമായി തെളിയിക്കാനായി എന്ന് സിബിഐ കോടതിയെ അറിയിച്ചു.
വകുപ്പിന്റെ സാങ്കേതികതത്വത്തിലാണ് ഹൈക്കോടതി നടപടി. 16 വയസിൽ താഴെയുള്ളപ്പോഴാണ് പെൺകുട്ടി ബലാൽസംഗത്തിന് ഇരയായത്. പൊതുസേവകർ എന്ന പരിധിയിൽ വരുമോ എന്ന ചോദ്യത്തിന്റെ അടിസ്‌ഥാനത്തിലാണ് ഹൈക്കോടതി നടപടി. ജീവപര്യന്തം ശിക്ഷ കിട്ടുന്ന കുറ്റകൃത്യമാണ് തെളിയിക്കപ്പെട്ടത്.
ഉത്തര്‍പ്രദേശിലെ ഉന്നാവിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂര ബലാൽസംഗത്തിന് ഇരയാക്കിയെന്ന കേസിലാണ് ബിജെപി എംഎല്‍എയായിരുന്ന കുല്‍ദീപ് സിംഗ് സെൻഗാറിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
പെണ്‍കുട്ടിയുടെ പിതാവിന്റെ മരണത്തിലും കുറ്റവാളിയാണെന്ന് കണ്ടെത്തി ഇയാളെ 10 വര്‍ഷത്തേക്ക് കൂടി ശിക്ഷിച്ചിരുന്നു. കേസിനെ തുടർന്ന് കുല്‍ദീപ് സെൻഗാറിന് ഉത്തര്‍പ്രദേശ് നിയമസഭയില്‍ നിന്നും അംഗത്വം നഷ്‌ടപ്പെടുകയും ബിജെപിയില്‍ നിന്ന് പുറത്താക്കുകയും ചെയ്‌തിരുന്നു.
Most Read| അനധികൃത സ്വത്ത് സമ്പാദനക്കേസ്; പിവി അൻവറിനെ ചോദ്യം ചെയ്യും, ഇഡി നോട്ടീസ്







































