‘രണ്ടുവർഷം മുന്നേ പരാതി നൽകി, കോർപറേഷന്റെ അലംഭാവം’; മരണസംഖ്യ പത്തായി

ഭഗീരഥപുരയിലെ ജനങ്ങളോട് ടാപ്പ് വെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ടാങ്കർ വെള്ളം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള അറിയിപ്പുകൾ നൽകിയിട്ടുണ്ട്. കുടിവെള്ളം തിളപ്പിച്ച് ഉപയോഗിക്കാനും സർക്കാർ ആവശ്യപ്പെട്ടു.

By Senior Reporter, Malabar News
drinking-Water
Representational Image
Ajwa Travels

മധ്യപ്രദേശ്: ഇൻഡോറിലെ പഴകിയ കുടിവെള്ള പൈപ്പ് ലൈനുകളെ കുറിച്ച് മുനിസിപ്പൽ കോർപറേഷന് രണ്ടുവർഷം മുന്നേ പരാതി നൽകിയിരുന്നുവെന്ന് അവകാശപ്പെട്ട് ബിജെപി കോർപറേഷൻ കൗൺസിലർ. പരാതി ശ്രദ്ധിച്ചിരുന്നെങ്കിൽ ഇൻഡോറിലെ കുടിവെള്ള ദുരന്തം സംഭവിക്കില്ലായിരുന്നു എന്നും ഡിവിഷൻ 11ൽ നിന്നുള്ള കൗൺസിലർ കമൽ വാഗേല പറഞ്ഞു.

ഭഗീരഥപുരയിലെ ജനങ്ങളോട് ടാപ്പ് വെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ടാങ്കർ വെള്ളം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള അറിയിപ്പുകൾ നൽകിയിട്ടുണ്ട്. കുടിവെള്ളം തിളപ്പിച്ച് ഉപയോഗിക്കാനും സർക്കാർ ആവശ്യപ്പെട്ടു. 2022 ജൂലൈയിൽ നടന്ന ഇൻഡോർ മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയിരുന്നു.

ഒരുവർഷത്തിന് ശേഷമാണ് ബിജെപി നേതാവ് കൂടിയായ കമൽ വഗേല തന്റെ ഡിവിഷനിലെ വിഷയം ഉന്നയിച്ച് പരാതി നൽകിയത്. ഭഗീരഥപുരയിലെ പഴയതും കാലപ്പഴക്കം ചെന്നതുമായ കുടിവെള്ള പൈപ്പ് ലൈനുകൾ മാറ്റി സ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഐഎംസിക്ക് കത്ത് നൽകിയത്. എന്നാൽ, പരാതിയിൽ ഒരു നടപടിയും അന്നുണ്ടായില്ല.

രണ്ടുവർഷത്തിന് ശേഷം മലിനജലം കുടിവെള്ളത്തിൽ കലർന്നതിനെ തുടർന്ന് വയറിളക്കം പടർന്നു പിടിക്കുകയായിരുന്നു. അതേസമയം, ദുരന്തത്തിൽ മരണസംഖ്യ പത്തായി ഉയർന്നു. 32 പേർ ഐസിയുവിൽ ചികിൽസയിൽ തുടരുകയാണ്. ആകെ 294 പേരെയാണ് രോഗം ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. അതിൽ 93 പേരെ ഡിസ്‌ചാർജ് ചെയ്‌തു. 201 പേർ ഇപ്പോഴും ചികിൽസയിലാണ്.

സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ മധ്യപ്രദേശ് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ വിശദമായ റിപ്പോർട് സമർപ്പിക്കാനാണ് നിർദ്ദേശം. ശുദ്ധജല വിതരണ പൈപ്പ് പൊട്ടി ഓടയിലെ മലിനജലം കലർന്നതാണ് പ്രശ്‌നമായതെന്ന് കരുതുന്നു. ശുചിമുറിയിലെ മാലിന്യം ജലവിതരണ പൈപ്പിന് മുകളിലുള്ള കുഴിയിലേക്ക് വഴിതിരിച്ചു വിട്ടതായും പരിശോധനയിൽ കണ്ടെത്തി.

Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE