തിരുവനന്തപുരം: കേരളത്തിന് രണ്ട് വന്ദേഭാരത് സ്ളീപ്പർ ട്രെയിനുകളും ഒരു അമൃത് ഭാരത് ട്രെയിനും പരിഗണനയിൽ. 12 സ്ളീപ്പർ വന്ദേഭാരത് ട്രെയിനുകൾ ഈവർഷം പുറത്തിറക്കുന്നതിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്‌ഥാനങ്ങൾക്കായിരിക്കും ആദ്യ പരിഗണന.
എറണാകുളത്ത് നിന്ന് ബിഹാറിലെ ജോഗ്‌ബനിയിലേക്ക് അമൃത് ഭാരത് ട്രെയിനും പരിഗണനയിലുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി നേമം റെയിൽവേ ടെർമിനൽ രണ്ടാം ഘട്ടത്തിനുള്ള അനുമതിക്ക് ബിജെപി സംസ്‌ഥാന ഘടകം സമ്മർദ്ദം ചെലുത്തുന്നുണ്ട്.
വന്ദേഭാരത് സ്ളീപ്പർ
തിരുവനന്തപുരം- ചെന്നൈ, തിരുവനന്തപുരം- ബെംഗളൂരു റൂട്ടിൽ. വൈകീട്ട് ആറിന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ ലക്ഷ്യസ്‌ഥാനത്ത് എത്തും ഈ റൂട്ടുകളിലെ ഏറ്റവും വേഗം കോടി സർവീസാകും. ആകെ 16 കോച്ചുകളാണ് ഉണ്ടാവുക. 11 തേഡ് എസി, നാല് സെക്കൻഡ് എസി, ഒരു ഫസ്‌റ്റ് എസി കൊച്ചുകളിലായി 823 ബെർത്തുകൾ ഉണ്ടാകും.
അമൃത് ഭാരത്
എറണാകുളത്ത് നിന്ന് ബിഹാറിലെ ജോഗ്‌ബനിയയിലേക്കാണ് സർവീസ്. സ്ളീപ്പർ ക്ളാസും ജനറൽ സെക്കന്റ് ക്ളാസ് കോച്ചും മാത്രമാണ് ഉണ്ടാവുക. പ്രധാനമായും അതിഥി തൊഴിലാളികളെ ലക്ഷ്യമിട്ടുള്ളതാണ് സർവീസ്. ഇരുവശത്തും എൻജിൻ ഉള്ളതിനാൽ പെട്ടെന്ന് തന്നെ വേഗം കൈവരിക്കും.
Most Read| പ്രായത്തെ തോൽപ്പിച്ച് ചിരുത മുത്തശ്ശി; 102ആം വയസിലും ഞാറുനട്ട് വിളവെടുത്തു






































