യുഎഇയുടെ സ്വപ്‌നം പൂവണിയുന്നു; ഇത്തിഹാദ് റെയിൽ ഏതാനും മാസങ്ങൾക്കുള്ളിൽ

മൊത്തം 13 ട്രെയിനുകളാണ് പാസഞ്ചർ സർവീസിനുണ്ടാവുക. പ്രതിവർഷം ഏകദേശം ഒരുകോടി യാത്രക്കാരെയാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്.

By Senior Reporter, Malabar News
Etihad Rail Passenger service
ഇത്തിഹാദ് റെയിൽ (Image Courtesy: Time Out Dubai)
Ajwa Travels

ദുബായ്: യുഎഇയുടെ 11 നഗരങ്ങളെ കോർത്തിണക്കുന്ന ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ ഈവർഷം തന്നെ പ്ളാറ്റ്‌ഫോമിലേക്ക്. ട്രെയിൻ ഏതാനും മാസങ്ങൾക്കുള്ളിൽ ചൂളം വിളിച്ചെത്തും. രാജ്യത്തിന്റെ ഏതാനും വർഷങ്ങളായുള്ള സ്വപ്‌നസാക്ഷത്കാരം കൂടിയാണിത്.

അബുദാബി, ദുബായ്, ഷാർജ, ഫുജൈറ എന്നിവയാണ് പ്രധാന സ്‌റ്റേഷനുകൾ. ഇതിനെ പുറമെ സില, അൽ ദന്ന, അൽ മർഫ, സായിദ് സിറ്റി, മസീറ, അൽ ഫായ, അൽ ദൈദ് എന്നിവിടങ്ങളിലും സ്‌റ്റേഷനുകൾ ഉണ്ട്. മൊത്തം 13 ട്രെയിനുകളാണ് പാസഞ്ചർ സർവീസിനുണ്ടാവുക. അതിൽ പത്തെണ്ണവും നിർമാണം പൂർത്തിയാക്കി രാജ്യത്ത് എത്തിച്ചു.

400 സീറ്റുകളാണ് ഒരു ട്രെയിനിലുള്ളത്. എമിറേറ്റുകളിൽ നിന്ന് എമിറേറ്റുകളിലേക്കുള്ള യാത്രയ്‌ക്ക് ഇനി ഗതാഗതത്തിരക്ക് തടസമാവില്ല. കൃത്യസമയത്ത് യഥാസ്‌ഥാനത്ത് ഇത്തിഹാദ് റെയിൽ എത്തിക്കും. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി, ദുബായിലെ ജുമൈറ ഗൾഫ് എസ്‌റ്റേറ്റ്സ്, ഷാർജയിലെ യൂണിവേഴ്‌സിറ്റി സിറ്റി, ഫുജൈറയിലെ ക്രസന്റ് സിറ്റി തുടങ്ങിയ സുപ്രധാന റസിഡൻഷ്യൽ, സാമ്പത്തിക കേന്ദ്രങ്ങൾക്കുള്ളിൽ പ്രത്യേക സ്‌റ്റേഷനുകൾ ഉണ്ടാകും.

പ്രതിവർഷം ഏകദേശം ഒരുകോടി യാത്രക്കാരെയാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്. ആസൂത്രണം, രൂപകൽപ്പന, നടപ്പാക്കൽ ഇനീ മൂന്ന് സമർപ്പിത ലക്ഷ്യങ്ങളിൽ ഊന്നി മൂന്നുവർഷം കൊണ്ടാണ് റെയിൽപാത യാഥാർഥ്യമാകുന്നത്. ആഭ്യന്തര ടൂറിസം മേഖലയിൽ കുതിപ്പുണ്ടാകുന്നതിനൊപ്പം ഗതാഗത മേഖലയിലെ കാർബൺ പുറന്തള്ളൽ തോത് കുറയ്‌ക്കുമെന്നതും ട്രെയിൻ സർവീസിന്റെ നേട്ടമാണ്.

Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE